മണ്ണ് നീക്കിയില്ല; ആ​​ശു​പ​ത്രി​ കെട്ടിട നിർമ്മാണം അനിശ്ചിതത്വത്തിൽ

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം വ​ന്ന​തോ​ടെ ജി​ല്ല ആ​​ശു​പ​ത്രി​യി​ലെ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. പെ​രു​മാ​റ്റ​ച്ച​ട്ടം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ്​ മ​ണ്ണെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ഒ​പ്പി​ടാ​തി​രു​ന്ന​താ​ണ്​ വി​ന​യാ​യ​ത്.
കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ നീ​ക്കി​യ മ​ണ്ണ്​ ആ​ർ.​എം.​ഒ ഓ​ഫി​സി​നു സ​മീ​പ​ത്ത്​ കു​ന്നു​പോ​ലെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​നീ​ക്കി​യാ​ലേ അ​ടു​ത്ത പ​ണി ന​ട​ക്കൂ. ജൂ​ൺ നാ​ലി​ന്​ പെ​രു​മാ​റ്റ​ച്ച​ട്ടം നീ​ങ്ങി​യ ശേ​ഷ​മേ ഇ​നി ക​രാ​ർ ഒ​പ്പി​ടാ​നാ​വൂ. കി​ഫ്​​ബി​യി​ൽ​നി​ന്ന്​ 129.89 കോ​ടി ചെ​ല​വി​ട്ട്​ 10 നി​ല മ​ന്ദി​ര​മാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. 2018ലാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.
ഇ​തു​വ​രെ ക​ല്ലി​ടാ​ൻ​പോ​ലു​മാ​യി​ട്ടി​ല്ല. പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​മാ​ണം നീ​ളു​ക​യാ​ണ്. പ​ല വാ​ർ​ഡു​ക​ളും പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ൻ പൊ​ളി​ച്ചു​നീ​ക്കി. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്​ അ​ഞ്ചു​ല​ക്ഷം ക്യു​ബി​ക്​ മ​ണ്ണ്​ ആ​വ​ശ്യ​മു​ണ്ട്. ബാ​ക്കി​വ​രു​ന്ന നാ​ലു​ല​ക്ഷം ക്യു​ബി​ക്​ മ​ണ്ണാ​ണ്​ നീ​​ക്കേ​ണ്ട​ത്.
ഇ​ത്​ കി​ഫ്​​ബി​യു​ടെ ആ​ല​പ്പു​ഴ​യി​​ലെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ആ​ദ്യ ക​രാ​ർ. എ​ന്നാ​ൽ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ഇ​ട​പെ​ട്ട്​ മ​ണ്ണ്​ ജി​ല്ല​യി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.
തു​ട​ർ​ന്ന്​ ജ​നു​വ​രി 17ന്​ ​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ മ​ണ്ണ്​ കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ, നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. പെ​രു​മാ​റ്റ​ച്ച​ട്ടം വ​രു​ന്ന​തി​നു​മു​മ്പ്​ ക​രാ​ർ ധാ​ര​ണ ആ​യി​രു​ന്നെ​ങ്കി​ൽ ഈ ​സ​മ​യം മ​ണ്ണു നീ​ക്കാ​മാ​യി​രു​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പ്​​ വ​രു​മെ​ന്ന​റി​ഞ്ഞി​ട്ടും അ​തി​നു​ള്ള മു​ന്നൊ​രു​ക്കം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ല. ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട്​ മ​ണ്ഡ​ല​ത്തി​ലെ​യും വി​ല്ലേ​ജ്​ ഓ​ഫി​സ​ർ​മാ​രു​​ടെ യോ​ഗം വി​ളി​ച്ച്​ എ​വി​ടെ​യൊ​ക്കെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​വെ​ന്ന്​ ക​ണ്ടു​പി​ടി​ച്ച്​ മ​ണ്ണ്​ ന​ൽ​കാ​ൻ തീ​രു​മാ​ന​​മെ​ടു​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യാ​തെ ഇ​നി തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ല. 2,86,850 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യു​ള്ള മ​ൾ​ട്ടി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. ഇ​ൻ​കെ​ലി​നാ​ണ്​ നി​ർ​മാ​ണ​ച്ചു​മ​ത​ല. 35 ഒ.​പി വി​ഭാ​ഗ​ങ്ങ​ൾ, 391 കി​ട​ക്ക, 10 ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, സൂ​പ്പ​ർ സ്‌​പെ​ഷാ​ലി​റ്റി ഒ.​പി-​ഐ.​പി, സി.​ടി, എം.​ആ​ർ.​ഐ മെ​ഷീ​നു​ക​ൾ, മാ​മോ​ഗ്രാ​ഫി, ഫാ​ർ​മ​സി​യും ലി​ഫ്റ്റ് സൗ​ക​ര​വും ഒ​രു​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...