നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ് മോർട്ടത്തിന് ശേഷം വന്നിട്ടുള്ള പ്രാഥമിക ബലത്തിൽ മരണസത്തിൽ അസ്വാഭാവികത ഇല്ലെന്നു വെളിവായതോടെ, ഇന്ന് വീണ്ടും സമാധി നടത്താൻ കുടുംബം തീരുമാനിച്ചു. മഹാസമാധി ആയി നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെയായിരിക്കും സംസാരം നടക്കുക. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപ യാത്രയോടെ വീട്ടിലേക്ക് വന്നതിന് ശേഷം ഗോപന്‍സ്വാമി സമാധിയായെന്ന് കുടംബം പറയുന്ന അതേസ്ഥലത്ത് തന്നെയായിരിക്കും ‘മഹാസമാധി’ നടക്കുക.
പ്രാഥമിക ഫലം അനുസരിച്ച് അസ്വാഭാവികതകൾ ഇല്ലെങ്കിലും ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കൂടെ വന്നെങ്കിൽ മാത്രമേ കാര്യങ്ങളിൽ ഒരു പൂർണത ലഭിക്കുകയുള്ളു. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം പൊതുവിധത്തിൽ ചര്‍ച്ചയാകുന്നത്.