മാസപ്പടി 1500 വീതം നൽകണം ​ഗുണ്ടാപ്പണിയുമായി ഉന്നത ഉദ്യോഗസ്ഥന്‍

ആലപ്പുഴ : അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ചാള്‍സിന്റെ പക്കല്‍ നിന്ന് മാസപ്പടി ലിസ്റ്റ് വിജിലന്‍സ് സംഘം കണ്ടെത്തി. ഇയാൾ കൈക്കൂലിക്കേസില്‍ കഴിഞ്ഞ ദിവസമാണ് വിജിലന്‍സിന്റെ പിടിയിലായത്.. പീറ്റര്‍ ചാള്‍സിന്റെ ചുമതലയിലുള്ള കടകളുടെ എ.ആര്‍.ഡി നമ്പര്‍, കടയുടമയുടെ ഫോണ്‍ നമ്പര്‍, മാസപ്പടി എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റാണ് വിജിലന്‍സിന് ലഭിച്ചത്. മാസപ്പടി കൈപ്പറ്റിയ കടകളുടെ എ.ആര്‍.ഡി നമ്പരിന് നേരെ ടിക്ക്‌ചെയ്യും. കടയൊന്നിന് 1500 ആണ് കണക്ക്.ലിസ്റ്റിലെ ആദ്യപേരുകാരനായ കടയുടമയില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടയിലാണ് കഴിഞ്ഞദിവസം പീറ്റര്‍ വിജിലന്‍സിന്റെ പിടിയിലായത്. റേഷന്‍ കടയിലെ അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനാണ് കടയുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നത്. ഈ പോസ് നിലവില്‍ വന്നശേഷം റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നത് കുറഞ്ഞിരുന്നു. ഇത് കാരണം ഉദ്യോഗസ്ഥര്‍ക്ക് കൈമടക്ക് നല്‍കാന്‍ പലരും തയ്യാറല്ല. കടയിലെ സ്റ്റോക്കിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങളുടെ പേരില്‍ കടയുടമകളെ വിരട്ടിയാണ് പീറ്റര്‍ പണം വാങ്ങിയിരുന്നത്. ഇത്തരത്തില്‍ റേഷന്‍ കടയുടമയുമായി കൈക്കൂലിക്കായി നടത്തിയ വിലപേശലാണ് കാര്യങ്ങള്‍ വിജിലന്‍സിന് മുന്നിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...