കോഴിക്കോട്: സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിന് കോഴിക്കോട് കേന്ദ്രീകരിച്ച് രൂപവത്കരിച്ച മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണിയുടെ ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള നർവഹിച്ചു. സമൂഹത്തിലെ നിഷേധാത്മകത ഇല്ലാതാകണമെങ്കിൽ സർഗാത്മകത വളർത്തിക്കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് കേരളത്തിൽ സംഭവിക്കുന്നത് മറിച്ചാണ്. ജാഗ്രതയുള്ള സമൂഹത്തിനാണ് ജനാധിപത്യ സംവിധാനത്തിൽ നിയമങ്ങളെക്കാൾ കരുത്തുള്ളത്. ജനമനസ്സുകൾ ഒന്നിച്ചാൽ അസാധ്യമായ ഒന്നുമില്ല. ഏകീകൃതമായ മനസ്സുകളെ അരക്കിട്ടുറപ്പിക്കാൻ കഴിയുന്ന മിഷ് ഇന്ത്യക്കു മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അബ്ദുസ്സമദ് സമദാനി എം.പി മുഖ്യ പ്രഭാഷണം നടത്തി. പച്ചക്ക് വർഗീയത പറയുന്നതിൽ യാതൊരു മടിയുമില്ലാതെ സമൂഹം എത്തിയ കാലത്ത് ഇതിനെ ഇല്ലാതാക്കാനും ചെറുക്കാനും റ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.