മുസ്ലിം ലീഗ് സമസ്ത പോര് പുതിയ തലത്തിലേക്ക്! അബ്ദുൾ ഹമീദ് ഫൈസിക്കെതിരെ ലീഗ് നേതാക്കൾ

ക്രിസ്മസ് ആഘോഷ ചടങ്ങിൽ പങ്കെടുത്ത് സാദിഖലി തങ്ങൾ കേക്ക് മുറിച്ചതിനെ സമസ്തയിലെ മുസ്ലിം ലീ​ഗ് വിരുദ്ധനേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിച്ചിരുന്നു. വിശ്വാസമില്ലെങ്കിലും ഇതരമതാചാരങ്ങളിൽ പങ്കെടുക്കരുതെന്നായിരുന്നു അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ചൂണ്ടിക്കാണിച്ചിരുന്നത്. ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു. ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിച്ചിരുന്നു.

അതേസമയം ഇപ്പോൾ കേക്ക് വിവാദത്തില്‍ എസ്‌ വൈ എസ് നേതാവ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവിന് പരോക്ഷ മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട് . ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കണം. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണം എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Samastha

പക്വതയില്ലാത്ത വാക്കുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കരുതിയിരിക്കണം. ഒരു വാക്ക് പറയുമ്പോള്‍ അതുകൊണ്ട് സമൂഹത്തിന് ഗുണം ഉണ്ടാകുമോയെന്ന് ചിന്തിക്കണം. അതല്ലാതെ ചാനലുകള്‍ ഏറ്റെടുക്കുമോയെന്ന് നോക്കേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

‘ഇതര മതസ്ഥരോട് സാഹോദര്യം കാത്തുസൂക്ഷിക്കണം. അത് പൂര്‍വ്വികര്‍ കാണിച്ചുതന്നതാണ്. പരിഹാസങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ലതിനെന്ന് വിചാരിക്കണം. സുന്നത്ത് ജമാഅത്തിന്‍റെ വേദിയില്‍ കുത്തുവാക്കുകള്‍ ഉപയോഗിക്കരുത്. ദ്വയാര്‍ത്ഥങ്ങള്‍ പ്രയോഗിക്കരുത്. ആരെങ്കിലും ക്ഷണിച്ചാല്‍ പോകുക, തരുന്നത് ഭക്ഷിക്കുക. കുഴിമന്തി തന്നെ വേണം എന്ന് പറയരുത്. ആരെയും വെറുപ്പിക്കേണ്ടതില്ല’, എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മാത്രമല്ല ക്രിസ്മസ് കേക്ക് കഴിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ സമസ്ത നേതാക്കളുടെ വിമർശനങ്ങളിൽ പ്രതികരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമും രംഗത്ത് വന്നിട്ടുണ്ട്. തങ്ങൾ അകപ്പെട്ടിരിക്കുന്ന തട്ടിപ്പ് കേസുകളിൽ നിന്ന് രക്ഷപെടാൻ ലീഗ് നേതാക്കളെ കുറ്റപ്പെടുത്തുക എന്ന ചിന്തയാണെന്ന് പി.എം.എ. സലാം പറഞ്ഞു.

മുസ്ലിം ലീഗ് തങ്ങളുടെ രാഷ്ട്രീയമായി മുന്നോട്ടുപോകുന്നുണ്ട്. ആ രാഷ്ട്രീയം ജനങ്ങൾ അംഗീകരിച്ചതാണെന്നും പി.എം.എ സലാം പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പും പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പുമെല്ലാം നമ്മുടെ മുമ്പിൽ ഉദാഹരണങ്ങളായില്ലേ? പിന്നെ എന്തിനാണ് ഇത്തരത്തിലുള്ള ചീഞ്ഞളിഞ്ഞ ആരോപണങ്ങൾ എടുത്തുകൊണ്ട് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ പരാമർശം വിവാദമായതോടെ പ്രസ്താവനയിൽ തിരുത്ത് വരുത്തിക്കൊണ്ട് ഹമീദ് ഫൈസി പ്രതികരിക്കുകയും ചെയ്തു. മറ്റുളളവരുടെ വിശ്വാസത്തിൽ പങ്കുചേരാതെ അവരുമായി സഹകരിക്കുന്നത് മതസൗഹാർദത്തിന്റെ ഭാഗമാണ്. എന്നാൽ മറ്റുള്ളവരുടെ മതവിശ്വാസത്തിൽ പങ്കെടുക്കരുത്. ഇത് പാണക്കാട് സാദിഖലി തങ്ങളെ ഉദ്ദേശിച്ച് പറഞ്ഞതല്ല എന്നാണ് ഹമീദ് ഫൈസി തിരുത്തിയത്. സമസ്ത‌യും മുസ്‌ലിം ലീഗും തമ്മിലുള്ള വിഭാഗീയതയുടെ ഭാഗമായിരുന്നു ഹമീദ് ഫൈസി അമ്പലക്കടവിന്റെ ആദ്യപ്രതികരണം.

സമസ്തയിൽ തർക്കപരിഹാരത്തിന് ഉപസമിതി രൂപീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സമസ്തയിലെ ലീ​ഗ് അനുകൂലികളും വിരുദ്ധരും പുതിയൊരു വിഷയത്തിൽ വീണ്ടും ഭിന്നാഭിപ്രായങ്ങളുമായി രം​ഗത്ത് വന്നിരിരിക്കുന്നത്. ഇത്തവണയും വിവാദ​ത്തിൻ്റെ ഒരറ്റത്ത് സാദിഖലി തങ്ങൾ ആണെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഉമർഫൈസി മുക്കം മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ച് പ്രസംഗിച്ചെന്ന വിഷയം സമസ്തയിലെ ലീഗ് അനുകൂല വിഭാ​ഗത്തിന്റെ എതിർപ്പിന് കാരണമായിരുന്നു. ഈ വിഷയം ചർച്ച ചെയ്യാൻ ആദ്യം ചേർന്ന സമസ്ത യോ​ഗം അഭിപ്രായഭിന്നത മൂലം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഈ യോ​ഗത്തിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയതും വാ‍ർത്തയായിരുന്നു. സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പ്രസം​ഗത്തെക്കുറിച്ചുള്ള ചർച്ച നടക്കുന്നതിന് മുന്നോടിയായി ഉമർ ഫൈസി മുക്കത്തിനോട് യോഗത്തിൽ നിന്ന് പുറത്തു നിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉമർ ഫൈസി മുക്കം ഇതിന് വഴങ്ങാതിരിക്കുകയും ഇതിൻ്റെ പേരിൽ ബഹാവുദ്ധീൻ നദ്‌വിയുമായി തർക്കമുണ്ടാകുകയുമായിരുന്നു. പിന്നാലെ ഉമർഫൈസി നടത്തിയ ‘കള്ളന്മാർ’ പ്രയോഗമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോകുന്നതിന് വഴിതെളിച്ചത്.

ഇതിന് ശേഷം നടന്ന മുശവറ യോ​ഗത്തിൽ സമസ്ത സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം ടി അബ്ദുള്ള മുസ്‌ല്യാരുടെ നേതൃത്വത്തിൽ സമസ്തയിലെ തർക്ക പരിഹാരത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു. തർക്ക വിഷയങ്ങൾ മുശാവറ പരിഗണിക്കാതെ ഉപസമിതിക്ക് വിടുകയായിരുന്നു. ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർനടപടികൾ സ്വീകരിക്കുക.

ക്രിസ്മസ് ദിനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു. ബിഷപ്പ് വർഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങൾ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ഈ വിഷയമാണ് ഇപ്പോൾ സമസ്തയിലെ ഇരുവിഭാ​ഗങ്ങളും തമ്മിലുള്ള തർക്കത്തിന് വഴിതെളിച്ചിരിക്കുന്നത്. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്ന് നേരത്തെ സന്ദർശനത്തിന് ശേഷം തങ്ങൾ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിൽ ആശംസകൾ അറിയിക്കാനായി തങ്ങൾ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദർശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കലിൻ്റെ പ്രതികരണം. മുസ്‌ലിം ലീ​ഗ് നേതാക്കളായ ഡോ. എം കെ മുനീർ എംഎൽഎ, ഉമർ പാണ്ടികശാല, പി ഇസ്മായിൽ, ടിപിഎം ജിഷാൻ, എൻ സി അബൂബക്കർ എന്നിവരും സാദിഖലി തങ്ങൾക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു.

കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലീമിസ് ബാവാ കഴിഞ്ഞ ദിവസം പാണക്കാട് സന്ദർശനം നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു കെസിബിസി പ്രസിഡൻ്റ് പാണക്കാടെത്തിയത്. മുസ്ലിം ലീ​ഗ് നേതാക്കൾ ക്ലീമിസ് ബാവായെ സ്വീകരിച്ചു. മുസ്ലിം ലീ​ഗ് നേതാക്കളായ സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെസിബിസി പ്രസിഡൻ്റ് ചർച്ച നടത്തി. സമകാലിക രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. യുഡിഎഫിലെ വിഷയങ്ങളും ഇവ‍ർ ചർച്ച ചെയ്തു. സാമുദായിക നേതൃത്വങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺ​ഗ്രസ് നേതാക്കൾ നീക്കം നടത്തുന്നതിനിടെയിലാണ് ക്ലീമിസ് ബാവാ പാണക്കാട് എത്തിയിരിക്കുന്നത്. രാഷ്ട്രീയ നീക്കങ്ങളുടെ ഭാ​ഗമായുള്ള നിർണ്ണായക കൂടിക്കാഴ്ചയെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വി ഡി സതീശൻ നയിക്കും. യു ഡി എഫ് മലയോര പ്രചാരണ യാത്ര 27 മുതൽ.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും നിവാസികളെയും രക്ഷിക്കുക എന്ന മുദ്രാവാക്യം...

കല്ലറ പൊളിക്കാൻ അനുവദിക്കില്ല. സ്ഥലത്ത് നാടകീയ രംഗങ്ങൾ

ബാലരാമപുരത്തെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപെട്ടു സ്ഥലത്തു നാടകീയ രംഗങ്ങൾ...

MLA സ്ഥാനം രാജി വെച്ച് പി വി അൻവർ: ഇനി TMC സംസ്ഥാന കൺവീനർ

എൽ ഡി എഫ് വിട്ട് ത്രിണമൂൽ കോൺഗ്രസിൽ അംഗമായ പി വി...

ചെന്നിത്തലയ്ക്കും എൻ എസ് എസ്-ന്റെയും ഇടയിലെ പാലം പി ജെ കുര്യൻ? നിർണായക വെളിപ്പെടുത്തൽ.

ചെന്നിത്തല-എൻഎസ്എസ് മഞ്ഞുരുകലിന് കാരണമായത് പി ജെ കുര്യൻറെ ഇടപെടലെന്ന് നിർണായക വെളിപ്പെടുത്തൽ....