യുക്തിവാദി നേതാവ് യു. കലാനാഥൻ അന്തരിച്ചു

മലപ്പുറം: കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിൻ്റെ സ്ഥാപകരിൽ പ്രമുഖ നേതാവായിരുന്ന യു. കലാനാഥൻ മാസ്റ്റർ (84) അന്തരിച്ചു. കേരള യുക്തിവാദി സംഘത്തിൻ്റെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചു. യുക്തിവാദി സംഘടനകളുടെ ദേശീയ സംഘടനയായ എഫ്.ഐ.ആർ.എ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 1979-84, 1995-2000 എന്നീ രണ്ടു ഘട്ടങ്ങളിലായി 10 വർഷം പ്രവർത്തിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനം ജനകീയമായും ജനകീയ പങ്കാളിത്തത്തോടെയും നടപ്പാക്കി വലിയ ജനശ്രദ്ധ നേടിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാട്ടുങ്ങൽ തോട് ജനകീയ ജലസേചന പദ്ധതി, കുണ്ടംപാടം ജലസേചന പദ്ധതി, മലയാറ്റിൽ തോട് നവീകരണം, മണൽചാക്ക് നിറച്ച് കടലാക്രമണം തടയാൻ കടൽഭിത്തി, ജനകീയ ബോട്ടു ജട്ടി നിർമാണം തുടങ്ങിയ പദ്ധതികൾ നടപ്പാക്കി 1998ലെ സ്വരാജ് ട്രോഫി വള്ളിക്കുന്നിലെത്തിച്ചു. കേരളാ ഗവർണർ വള്ളിക്കുന്നിൽ വന്നാണ് ട്രോഫി സമ്മാനിച്ചത്.

ആൾ ഇന്ത്യാ പ്രോഗ്രസ്സീവ് ഫോറം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ചാലിയം യു.എച്ച്.എച്ച്.എസിൽ സയൻസ് അധ്യാപകനായിരുന്നു. ദീർഘകാലം സി.പി.എം വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. നിരവധി കൃതികളും കവിതകളും രചിച്ചിട്ടുണ്ട്. ഭാര്യ: ശോഭന, മകൻ: ഷമീർ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...