യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

ശ്രീ​ക​ണ്ഠ​പു​രം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍. ഏ​റ്റു​പാ​റ​യി​ലെ പാ​ത്തി​ക്ക​ല്‍ മ​നോ​ജ് ഫി​ലി​പ്പി​നെ​യാ​ണ് (48) പ​യ്യാ​വൂ​ർ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ര്‍. ര​ഞ്ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​നോ​ജ് ഫി​ലി​പ്പി​ന്റെ അ​യ​ല്‍വാ​സി​യാ​യ ന​ടു​ച്ചി​റ​യി​ല്‍ സി​നി​യെ​യാ​ണ് (42) ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.ഇ​വ​രു​ടെ മ​ക​ന്‍ ഓ​ടി​യെ​ത്തി ത​ട്ടി​മാ​റ്റി​യ​തി​നാ​ലാ​ണ് ദു​ര​ന്ത​മൊ​ഴി​വാ​യ​ത്. സി​നി​യെ പ​യ്യാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സി​നി​യു​ടെ പ​രാ​തി​യി​ല്‍ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്താ​ണ് അ​റ​സ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...