വയനാട്ടിൽ വന്യജീവി പ്രശ്നത്തിൽ പരിഹാരം കാണും -മന്ത്രി ഒ.ആർ. കേളു

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി പ്രശ്നത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി ഒ.ആർ. കേളു. വന്യജീവി ആക്രമണത്തിൽ സർക്കാർ ഇടപെടൽ മുമ്പ് തന്നെ ഉണ്ടായിട്ടുണ്ടെന്നും കേളു പറഞ്ഞു.

പട്ടിക ജാതി-പട്ടിക വർഗ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വയനാട്ടിൽ വകുപ്പുമായി ബന്ധപ്പെട്ട് ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്നും ഒ.ആർ. കേളു.

വയനാട്ടിലെ മെഡിക്കൽ കോളജിന് ആധുനിക സജ്ജീകരണങ്ങൾ ഒരുക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുത്തതിൽ സന്തോഷമുണ്ടെന്നും മന്ത്രി ഒ.ആർ. കേളു.

രാജ് ഭവനിൽ നടന്ന ചടങ്ങിലാണ് മാനന്തവാടി എം.എൽ.എയായ ഒ.ആർ. കേളു സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാം പിണറായി സർക്കാറിൽ പട്ടിക ജാതി -പട്ടിക വർഗ ക്ഷേമ വകുപ്പിന്‍റെ ചുമതലയാണ് കേളുവിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...