വസ്തുതകൾക്ക് നേരെ കണ്ണടക്കാനാകില്ല; UPA സർക്കാരിന് രൂക്ഷ വിമർശനം

ഡൽഹി : യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വസ്തുതകൾക്ക് നേരെ കണ്ണടക്കാനാകില്ല.. പത്തു വർഷം കൊണ്ട് രാജ്യം നേടിയത് ജനങ്ങൾ അറിയണമെന്നും നിർമല സീതാരാമൻ..ധവളപത്രം അവതരിപ്പിച്ചത് ഉത്തമ ബോധ്യത്തോടെയാണെന്ന് കേന്ദ്ര ധനമന്ത്രി ലോക്സഭയിൽ പറഞ്ഞു.
യുപിഎ സർക്കാരിന്റെ പത്തുവർഷവും നരേന്ദ്ര മോദി സർക്കാരിന്റെ പത്തുവർഷക്കാലത്തെയും വിലയിരുത്തലാണ് ധവളപത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ധനവിനിയോഗത്തിൽ കെടുകാര്യസ്ഥതയ്ക്കുണ്ടായി എന്നതിന് തെളിവുകൾ കണക്കുകൾ മുന്നോട്ടുവെക്കുന്നുണ്ട്. ലോകാത്താകെയുണ്ടായ സാമ്പത്തിക മാന്ദ്യമാണ് യുപിഎ സർക്കാർ ആ കാലഘട്ടത്തിൽ ചൂണ്ടിക്കാട്ടിയത്. അങ്ങനെയാണെങ്കിൽ രാജ്യത്തുണ്ടായ അഴിമതി സാമ്പത്തികമാന്ദ്യത്തിന്റെ ഭാഗമാണോ എന്ന് ധനമന്ത്രി ചോദിച്ചു.
കോമൺവെൽത്ത് ഗെയിംസ് അടക്കമുള്ള അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി സഭയിൽ സംസാരിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏതെങ്കിലും അഴിമതി ഉണ്ടായിട്ടുണ്ടോ എന്ന് പ്രതിപക്ഷം പറയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.സാമ്പത്തിക പിടിപ്പുകേടും അച്ചടക്കമില്ലായ്മയും വ്യാപക അഴിമതിയും യുപിഎ ഭരണകാലത്തുണ്ടായി എന്നാണ് ധവളപത്രത്തിൽ കേന്ദ്രസർക്കാർ വിമർശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...