‘സംഘി’ മോശം വാക്കല്ല : മകളെ പിന്തുണച്ച് രജനീകാന്ത്

ചെന്നൈ: മകളെ പിന്തുണച്ച് രജനീകാന്ത് ….രജനികാന്ത് സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളിലാണ് വിശദീകരണം. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറ‍ഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നും രജിനി കൂട്ടിച്ചേര്‍ത്തു. എൻഡി ടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ വച്ച് നടന്ന ലാല്‍സലാമിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ വികാരാധീനയായി സംസാരിച്ചത്. സംഘി എന്നത് മോശം വാക്കാണെന്ന് തന്‍റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. ”എന്‍റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്‍റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചത്.” താരം പറഞ്ഞു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതോടെയാണ് രജനീകാന്തിനെതിരെ വിമര്‍ശനം ശക്തമായത്. ഇതോടെ തന്‍റെ പുതിയ ചിത്രം ലാല്‍ സലാമിന്റെ ഓഡിയോ ലോഞ്ചിനിടെ ഐശ്വര്യ രംഗത്തെത്തുകയായിരുന്നു. തന്‍റെ പിതാവ് സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ടു, ആതിഷി ഇരുന്നത് മറ്റൊരു കസേരയിൽ

ഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി ആതിഷി മർലേന ചുമതലയേറ്റു. ഡൽഹിയുടെ എട്ടാം...

രാജ്യത്ത് പുതിയ 60 മെഡിക്കൽ കോളജുകൾക്ക് അംഗീകാരം

ഡൽഹി: രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം...

അൻവറിനെതിരെ വിമർaശനവുമായി പികെ ശ്രീമതി;

കണ്ണൂര്‍: പിവി അൻവർ പരസ്യനീക്കം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും പാർട്ടിയെ തളർത്താൻ ശ്രമിച്ചെന്ന...

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രീം കോടതി

ഡൽഹി : കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും...