‘ സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് പരിശോധന അട്ടിമറിച്ചു’ ; എം ബി രാജേഷ്

പാലക്കാട്: പൊലീസ് റെയ്ഡ് കോൺഗ്രസ് അട്ടിമറിച്ചുവെന്നും അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് എൻറെ വാഹനം പോലും പരിശോധിച്ചിട്ടുണ്ട്. എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നത്? അത് സ്വഭാവികമായ കാര്യമാണ്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയായിട്ടും വസ്തുതകൾ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നത്. രണ്ട് വനിതാ നേതാക്കളുടെ മുറിയിൽ മാത്രമല്ല പൊലീസ് പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ടിവി രാജേഷിൻറെ മുറിയാണ് ആദ്യം പരിശോധിച്ചത്. പിന്നീട് മുതിർന്ന മാധ്യമപ്രവർത്തകൻ എംവി നികേഷ് കുമാറിൻറെ മുറിയിലും പരിശോധന നടത്തി. അദ്ദേഹത്തെയും ഞാൻ വിളിച്ചിരുന്നു.

വിശദമായ പരിശോധന നടത്തിയെന്നാണ് ടിവി രാജേഷ് പറഞ്ഞത്. രണ്ട് നേതാക്കളുടെ മുറിയിൽ മാത്രമല്ല പരിശോധന നടത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു. വനിത പൊലീസ് എത്തിയശേഷമാണ് പരിശോധ നടത്തിയതെന്നും കാര്യങ്ങൾ വളച്ചൊടിക്കരുതെന്നും എം ബി രാജേഷ് പറഞ്ഞു.
പാലക്കാട് പ്രതിരോധത്തിലായ യുഡിഎഫ് പിടിച്ചുകയറാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ഇന്നലത്തെ അവിടെ കണ്ടത്. വനിത പൊലീസ് എത്തിയാലേ പരിശോധിക്കാൻ കഴിയുകയുള്ളുവെന്ന് പറയുന്നത് ന്യായം.കഴി‍ഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പണമൊഴുക്കിയ വാർത്ത ഇപ്പോൾ പുറത്ത് വന്നത്. ഇങ്ങനെയാണോ പൊലീസ് പരിശോധനയെ നേരിടേണ്ടത്. ഇത്തരമൊരു കോലാഹലമുണ്ടാക്കിയത് ദുരൂഹമാണ്. അങ്ങേയറ്റം സംശയാസ്പദമാണ്. എന്തിനാണ് ഇത്രയധികം ആളുകളെ കൂട്ടിയത്. ആളുകളെ കൂട്ടി പരിശോധന അട്ടിമറിക്കുകയായിരുന്നു കോൺഗ്രസ് എന്നും എംബി രാജേഷ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

റെയ്ഡിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന- വിഡി സതീശൻ

പാലക്കാട്: രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ്...

വിജയം ഉറപ്പിച്ച് ട്രംപ്

ന്യൂയോ‍ർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാ‍‍ർത്ഥി ഡൊണാൾഡ് ട്രംപ് മുന്നേറുന്നു....

‘സിപിഎം ബിജെപി’ നേതാക്കളോട്; പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് നേതാക്കൾ പണം എത്തിച്ചെന്ന സിപിഎം ബിജെപി...

സംഘർഷമുണ്ടാക്കിയത് കോൺഗ്രസ്, അന്വേഷണം വേണം; എഎ റഹീം

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ...