സമര പരമ്പരയുമായി കർഷക സംഘടനകൾ, ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് മാർച്ച്

ഡൽഹി: സമാധാനപരമായി പ്രതിഷേധം തുടരുന്ന കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക്. യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. ഈ മാസം 29 വരെ അതിർത്തികളിൽ സമാധാന പ്രതിഷേധം തുടരാൻ ഇന്നലെ ചേർന്ന കർഷക നേതാക്കളുടെ യോഗം തീരുമാനിച്ചു. ഇതിനിടെ, ഇന്ന് മുതൽ സമര പരമ്പരകളുമായി മുന്നോട്ടുപോകാനും കർഷകർ തീരുമാനിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി വെടിയേറ്റ് മരിച്ച യുവ കർഷകന് ആദരാഞ്ജലികൾ അർപ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാർച്ച് നടത്തും. നാളെ ലോക വ്യാപാര സംഘടനയിൽ നിന്നും പുറത്തു വരേണ്ടതിനെ പറ്റി പഞ്ചാബ് അതിർത്തിയിൽ നിർണായക സമ്മേളനം ചേരും. തുടർന്ന് പ്രതിഷേധ പരിപാടികളും നടത്തും.

തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ കോലം എല്ലാ ഗ്രാമങ്ങളിലും കത്തിക്കും. ചൊവ്വാഴ്ച മുതൽ തുടർ ദേശീയ തലത്തിൽ നേതാക്കളെ പങ്കെടുപ്പിച്ച് അതിർത്തികളിൽ യോഗം ചേരും. വ്യാഴാഴ്ച കൂടുതൽ സമരപരിപാടികൾ പ്രഖ്യാപിക്കും. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ സംഘും ആണ് പരിപാടികൾക്ക് നേതൃത്വം നൽകുക. ഇതിനിടെ, കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചാൽ പോകും എന്നു കർഷക നേതാക്കൾ വ്യക്തമാക്കി. പക്ഷേ താങ്ങുവില നിയമം കൊണ്ടുവരാൻ നടപടി തുടങ്ങണമെന്നും ഇക്കാര്യത്തിൽ മാത്രമേ ചർച്ചയ്ക്ക് ഉള്ളുവെന്നും കിസാൻ മസ്ദൂർ സംഘർഷ് കമ്മറ്റി പ്രസിഡൻറ് സുഖ്വിന്ദർ സിംഗ് സാബ്ര ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര സർക്കാർ നേരത്തെ അവതരിപ്പിച്ച പദ്ധതി കർഷകർക്ക് വേണ്ടിയല്ല, കരാർ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് വേണ്ടിയാണ്. ഞങ്ങളും വോട്ട് ചെയ്താണ് മോദി പ്രധാനമന്ത്രി ആയത്. കർഷകർക്ക് മോദി നീതി ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...