സിദ്ധാർത്ഥന് സംഭവിച്ചത് ക്രൂര മർദ്ദനം: കണ്ഠനാളം അമർത്തി,ദാഹജലം പോലും കുടിക്കാനായില്ല

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധ‍ാ‍‍ർത്ഥനെ ക്രൂരമായി മർദനമേറ്റതായി റിപ്പോർട്ട്… കേസിലെ പ്രധാനപ്രതിയായ സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് എന്ന് പൊലീസ്..കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമർത്തിയതോടെ സിദ്ധാർത്ഥന് ദാഹജലം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി. പ്രതിപ്പട്ടികയിലേക്ക് മറ്റുചിലർ ഉൾപ്പെടാനുള്ള സാധ്യതകൂടിയുണ്ട്.
സിദ്ധാർത്ഥൻ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാർത്ഥികൾ പൊലീസിന് നൽകുന്ന മൊഴി. കരാട്ടെയിൽ ബ്ലാക്ക് ബെൽട്ടുനേടിയ പ്രധാനപ്രതി സിൻജോ ജോൺസൺ അഭ്യാസ മികവ് മുഴുവൻ സിദ്ധാർത്ഥനുമേൽ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരൽ പ്രയോഗം. മ‍ർമ്മം നന്നായി അറിയാവുന്ന സിൻജോയുടെ കണ്ണില്ലാ ക്രൂരത. പോസ്റ്റുമോ‍ർട്ടം റിപ്പോ‍ർട്ട് പ്രകാരം സിദ്ധാർത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. സിൻജോ കൈവിരലുകൾവെച്ച് കണ്ഠനാളം അമർത്തിയിരുന്നു. ഇതുണ്ടാക്കിയ ആഘാതം ചെറുതല്ല. വെള്ളം പോലും ഇറക്കാനായില്ലെന്ന് വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം. ആൾക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും സിഞ്ചോ. ഇത് തിരിച്ചിറിഞ്ഞാണ് സിൻജോയെ പൊലീസ് മുഖ്യപ്രതിയാക്കിയതും. ബെൽറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് കാശിനാഥൻ. എല്ലാവരുടേയും പ്രീതി പിടിച്ചു പറ്റിയ വിദ്യാ‍ർത്ഥിയോടുള്ള അസൂയ കൂടി തല്ലിത്തീർത്തു എന്ന് വിദ്യാർത്തികളുടെ മൊഴികളിൽ നിന്ന് പൊലീസ് വായിച്ചെടുത്തു.
പതിനെട്ട് പ്രതികൾക്ക് ഒപ്പം വെറ്റിനറി കോളേജ് പുറത്താക്കിയ ഒരാൾ ഹാശിം ആണ്. മർദനം നടന്നിടത്തെല്ലാം ഹാശിമിൻ്റെ സാന്നിധ്യമുണ്ട്. പക്ഷേ, മറ്റുപ്രതികൾക്ക് എതിരെ കിട്ടിയതുപോലെ മൊഴി ഹാശിമിനെതിരെയില്ലെന്നാണ് പൊലീസ് ഭാഷ്യം. ഹാശിം ഇല്ലെങ്കിലും മറ്റ് ചിലർ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ ബി ​ഗണേഷ് കുമാറിന്റെ പുതിയ ഇടപെടൽ; ആംബുലൻസ് നിരക്കിൽ തീരുമാനം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം...

പിവി അൻവറിനെതിരെ പ്രതിഷേധവുമായി വനം വകുപ്പ്

തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എക്കെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാർ. വാഹന...

മുതലപ്പൊഴിയിൽ തുടർച്ചയായ അപകടങ്ങൾ; തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ കാരണം തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട്...

NRI ക്വാട്ട തട്ടിപ്പ്; വിമർശനവുമായി സുപ്രീം കോടതി

ഡൽഹി : NRI ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി....