സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണു: 7 മരണം

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ചയാണ് കെട്ടിടം തകർന്നുവീണത്. ഇന്നലെ രാത്രിമുഴുവൻ നടത്തിയ തെരച്ചിലിനൊടുവിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.2016ൽ അനധികൃതമായി നിർമിച്ച കെട്ടിടമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഏത് സമയവും തകര്‍ന്ന് വീഴാവുന്ന നിലയിലായ കെട്ടിടത്തില്‍ നിന്ന് ആറ് മാസം മുമ്പ് നാല് കുടുംബങ്ങള്‍ മാറിത്താമസിച്ചിരുന്നു. ടെക്‌സ്റ്റൈല്‍, നിര്‍മാണ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം.
അതേസമയം സൂറത്തിലെ ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖാണ് ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചത്. രാത്രി മുഴുവൻ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സംസ്ഥാന ദുരന്തനിവാരണ സേനയും ദേശീയ ദുരന്തനിവാരണസേനയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘വൈൽഡ് ഫയർ’ ഇനി OTTയിൽ. പുഷ്പ 2 OTT റിലീസിനൊരുങ്ങുന്നു

അല്ലു അർജുൻ ഫാൻസിനും സിനിമാ പ്രേമികൾക്കും ആശ്വസിക്കാം.. പുഷ്പാ 2 വിന്റെ...

സിം ഡീആക്ടീവ് ആണോ ? ബുദ്ധിമുട്ടേണ്ട ഇനി 20 രൂപ മതി

സിം ഡീആക്ടീവ് ആയാൽ പിന്നീട് ആക്ടീവ് ആക്കി നിലനിർത്താൻ ചുരുങ്ങിയത് 199...

റെക്കോർഡുകൾ തകർത്തു ബുംറ: 2024ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ.

ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയെ 2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുത്തു....

സൗജന്യ പെരുമഴ: കെജ്‌രിവാളിന്റെ ഗ്യാരന്റിയുമായി ആം ആദ്മി

ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രകടന പത്രിക പുറത്തിറക്കി ആം ആദ്മി....