സെയ്ഫ് അലിഖാന്റെ 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുക്കും

ഭോപ്പാൽ : ശത്രു സ്വത്ത് നിയമവുമായി ബന്ധപ്പെട്ട് സെയ്ഫ് അലിഖാന്റെ 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുക്കും.. പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നതിനെതിരെ സെയ്ഫ് അലി ഖാന് നൽകിയ ഹരജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി.. ഇതോടെയാണ് സ്വത്ത് സർക്കാർ ഏറ്റെടുക്കാൻ തീരുമാനമായത്..

വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയി അവിടെ പൗരത്വം നേടിയവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ ശത്രുസ്വത്ത് നിയമത്തിന് (Enemy Property) കീഴിലാകും. ഭോപാൽ നവാബായിരുന്ന ഹമീദുല്ല ഖാന്റെ മൂന്ന് പെൺമക്കളിൽ മൂത്തയാളായ ആബിദ സുൽത്താൻ 1950-ൽ പാകിസ്താനിലേക്ക് കുടിയേറുകയും അവിടെ പൗരത്വം എടുക്കു​കയും ചെയ്തിരുന്നു. ഇതോടെയാണ് സ്വത്തുക്കൾ ശത്രുസ്വത്ത് നിയമത്തിന് കീഴിൽ വന്നത്.
ഭോപാലിൽ കൊഹേഫിസ മുതൽ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്ന ഏറെ ചരിത്രപ്രാധാന്യമുള്ളതാണ് വസ്തുവകകൾ. ഇതേറ്റെടുക്കുകയാണെന്ന് കാണിച്ച് കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപർട്ടി ഡിപാർട്‌മെന്റ് 2014ൽ സെയ്ഫ് അലിഖാന് നോട്ടീസ് നൽകി. ഇതിനെതിരെ സെയ്ഫ് മധ്യപ്രദേശ് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. എന്നാൽ 2024 ഡിസംബർ 13 ന് സെയ്ഫിന്റെ ഹരജി തള്ളിയ കോടതി, അപ്പീൽ ട്രൈബ്യൂണലിനെ സമീപിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ കുടുംബം തുടർനടപടികൾ സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് 15,000​ കോടിയുടെ ആസ്തി ഏറ്റെടുക്കാൻ സർക്കാരി​ന് വഴിയൊരുങ്ങിയത്. കഴിഞ്ഞയാഴ്ച വീട്ടിനകത്തുവെച്ച് മോഷ്ടാവിന്റെ അക്രമണത്തിനിരയായ താരം കഴിഞ്ഞദിവസമാണ് ആശുപത്രിവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ആശമാരുടെ വിരമിക്കൽ പ്രായം ഇനി 62 അല്ല. മന്ത്രിയുടെ ഉറപ്പ് ഉത്തരവായി

ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചുകൊണ്ടു സർക്കാർ...

മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു. ഷൈൻ ടോം ചാക്കോ അറസ്റ്റിൽ.

പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ മയക്കുമരുന്ന് ഉപോയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു ഷൈൻ ടോം...

അൻവറിന്റെ പഴയ എം എൽ എ ഓഫീസ് ഇനി തൃണമൂൽ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ്.

അൻവർ രാഷ്ട്രീയ മുഖച്ഛായ മാറ്റിയതോടെ അൻവറിന്റെ പഴയ എം എൽ എ...

മൊബൈൽ വഴി എം വി ഡി പിഴ ചുമത്തുന്നത് ഗുരുതര ചട്ടലംഘനം: നിയമത്തിന്റെ അജ്ഞതയോ ടാർഗറ്റ് തികക്കാനുള്ള പെടാപ്പാടൊ?

വാഹന പരിശോധന നടക്കുമ്പോൾ മൊബൈൽ ഫോണിലൂടെ ഫോട്ടോ പകർത്തി പിഴ ചുമത്തുന്നത്...