കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ മാത്രം കേസെടുക്കുകയുള്ളൂ എന്ന നിലപാടിൽ പ്രത്യേക അന്വേഷണസംഘം.സ്വമേധയാ കേസെടുത്താൽ അത് കോടതിയിൽ നിലനിൽക്കില്ലെന്ന് കാണിച്ചാണ് ഈ നീക്കം.. അതിനാൽ സാക്ഷികളെ നേരിട്ട് കണ്ട് പരാതി തേടും.
അതീവഗൗരവമുള്ള മൊഴികൾ നൽകിയ ഇരുപതിലധികം പേരെയാകും ആദ്യം കാണുക. ഹേമ കമ്മിറ്റി അംഗങ്ങളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. അഞ്ച് ഉദ്യോഗസ്ഥരോട് ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി വായിക്കാനും നിർദേശം നൽകി. ഒക്ടോബർ മൂന്നിന് ഹൈക്കോടതി കേസ് പരിഗണിക്കും മുൻപ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം.പ്രത്യേക അന്വേഷണ സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥരോട് ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി വായിക്കാനാണ് നിർദേശം നൽകിയത്. വിശദമായ മൊഴികളും അനുബന്ധ വിവരങ്ങളും അടക്കമുള്ള 3896 പേജുള്ള ഹേമകമ്മിറ്റി റിപ്പോർട്ട് മൂന്ന് ദിവസത്തിനകം വായിക്കാനാണ് നാലു വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ, അന്വേഷണ സംഘം തലവൻ ഐജി സ്പർജൻ കുമാർ എന്നിവർക്ക് നിർദേശം നൽകിയിട്ടുള്ളത്.