1.38 കോടി രൂപ തട്ടി; ഫിനാന്‍സ് മാനേജര്‍ അറസ്റ്റില്‍

തൃശൂര്‍: പരസ്യ കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് 1.38 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഫിനാന്‍സ് മാനേജര്‍ അറസ്റ്റില്‍. ആമ്പല്ലൂര്‍ വട്ടണാത്ര തൊട്ടിപ്പറമ്പില്‍ ടി.യു. വിഷ്ണുപ്രസാദ്(30)ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നു കോടതിയില്‍ കീഴടങ്ങിയത്.

വളപ്പില കമ്യൂണിക്കേഷന്‍സില്‍ 2022 നവംബര്‍ മുതല്‍ ഫിനാന്‍സ് മാനേജറായി ജോലി ചെയ്തിരുന്ന വിഷ്ണുപ്രസാദ് ഹെഡ് ഓഫിസിലെ അക്കൗണ്ട് ദുരുപയോഗിച്ചാണു പണം തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ പേരില്‍ ജിഎസ്ടി, ഇന്‍കം ടാക്‌സ്, ടിഡിഎസ് തുടങ്ങിയവ അടച്ചെന്നു വ്യാജരേഖ തയാറാക്കിയാണു വിഷ്ണുപ്രസാദ് തട്ടിപ്പു നടത്തിയത്.

ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ പണം കൈമാറ്റം നടത്തി. ഓഡിറ്റിങ്ങില്‍ തട്ടിപ്പുകള്‍ ഓരോന്നായി കണ്ടെത്തിയതോടെ സ്ഥാപനം ഈസ്റ്റ് പൊലീസിനു പരാതി നല്‍കി. തട്ടിക്കപ്പെട്ട തുകയുടെ വ്യാപ്തി കണക്കിലെടുത്തു ക്രൈം ബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....

ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ്; ദേശീയ പതാകയിൽ ചവിട്ടി

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബം​ഗ്ലാദേശിലെ വിദ്യാർത്ഥികൾ. ബംഗ്ലാദേശിലെ വിവിധ...

ബിജെപിയിൽ അം​ഗത്വമെടുത്ത് സിപിഎം നേതാവ്; പാർട്ടി വിട്ടത് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

ആലപ്പുഴ : സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സിപിഎം ആലപ്പുഴ എരിയ...