കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ 2 യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്യുകയും 10.5 കിലോ കഞ്ചാവും 38 കഞ്ചാവ് ചെടികളും എക്സൈസ് പിടിച്ചെടുത്തു. മനീഷ് ആണ് ഈ കേസിൽ മുഖ്യ പ്രതി. മറ്റൊരു എം ഡി എം എ കേസിലും മനീഷ് പ്രതിയാണ്. ആ കേസിലെ അന്വേഷണത്തിന്റെ ഭാഗമായുള്ള തിരച്ചിലിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്.

ഇത് ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് കൃഷി ആണെന്നും ഇങ്ങനെ ഇരു സംഭവം ജില്ലയിൽ ആദ്യമാണെന്നും എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഇൻസ്പെക്ടർ പറഞ്ഞു. പരിശോധനയ്ക്കെത്തിയപ്പോൾ വിദേശയിനം നായയെ തുറന്നു വിടുകയും ചെയ്തു. 40 സെന്റിമീറ്ററിലധികം ഉയരമുള്ള ചെടികളാണ് കണ്ടെത്തിയത്.

റോട്ടവീലെർ, ജർമ്മൻ ഷെപ്പേർഡ് എന്നീ വിദേശയിനം നായ്ക്കളെ ഉദ്യോഗസ്ഥർക്ക് നേരെ തുറന്നു വിട്ടു. ഒടുവിൽ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് മനീഷിനെ പിടികൂടിയത്. മനീഷിനെ പിടികൂടിയ ശേഷമാണ് അഖിൽ എന്ന കൂട്ടാളിയുടെ വീട്ടിലുള്ള കഞ്ചാവ് തോട്ടവും 10.5 കിലോ കഞ്ചാവും കണ്ടെത്തിയത്.