കണ്ണൂർ പാറയ്ക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. അന്വേഷണ ഉദ്യോഗസ്ഥൻ കാർത്തിക് ഐ പി എസ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി രേഘപെടുത്തിയിട്ടുണ്ട്. മരണകാരണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. മരണശേഷം കുഞ്ഞിനെ കിണറ്റിൽ കൊണ്ടിട്ടതാണോ അതോ വെള്ളത്തിൽ മുങ്ങിമരിച്ചതാണോ എന്നതിലും അന്വേഷണം നടക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും പോലീസ് വ്യക്തമാക്കി.
കുഞ്ഞിന്റെ പിതാവിന്റെ ചേട്ടന്റെ 12 വയസു പ്രായമുള്ള കുട്ടിയാണ് ആദ്യം കുഞ്ഞിനെ കാൺമാനില്ലെന്നു കാര്യം വീട്ടിൽ അറിയിച്ചത്. തമിഴ്നാട് സ്വദേശികളായ മുത്തു അക്കമ്മാൾ ദമ്പതികളുടെ കുട്ടിയാണ് മരിച്ച യാസിക. കുട്ടി തങ്ങളോടൊപ്പം ഉറങ്ങുകയായിരുന്നു എന്ന് അവർ മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിനെ കാണാതായയോടെ നടത്തിയ തെരച്ചിലിൽ ഇവർ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിന്റെ അടുത്തുള്ള കിണറ്റിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ കുട്ടിയുടെ പോസ്റ്റ് മോർട്ടം നടപടികൾ നടക്കും.