കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങിൽ 5 മൂന്നാം വർഷ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. റാഗിങ്ങിനിരയായ ഒന്നാം വർഷ വിദ്യാർത്ഥികളുടെയും പ്രിസിപ്പലിന്റെയും പരാതിയിന്മേലാണ് അറസ്റ്റ്. ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് ഹോസ്റ്റലിൽ നിന്നും പോലീസ് അവരെ അറസ്റ്റ് ചെയ്തത്. വിവേക്, സാമുവേൽ, ജീവ, രാഹുൽ, റിജിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ വിദ്യാത്ഥികളെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
മൂന്നാം വർഷ വിദ്യാർഥികൾ സ്വകാര്യ ഭാഗങ്ങളിൽ ഡംബെൽസ് കെട്ടി തൂക്കുകയും കോമ്പസ് അപ്പ്[പ്രയോഗിച്ചു മുറിവേല്പിക്കുകയും മാസങ്ങളോളമായി ഇത്തരം ക്രൂരമായ റാഗിങ്ങിന് ജൂനിയർ വിദ്യാർത്ഥികളെ ഇരയാക്കുന്നു എന്നുള്ളതാണ് പരാതി.