ഡൽഹി: 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27നു നടക്കും. 15 സംസ്ഥാനങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.ഏപ്രിൽ രണ്ടിനും മൂന്നിനുമായി 56 എം.പിമാരുടെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 15 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. പത്രിക സൂക്ഷ്മപരിശോധന 16നു നടക്കും. 27ന് തന്നെ ഫലം പുറത്തുവരും.തെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകള്‍ ഇങ്ങനെ: ഉത്തർപ്രദേശ്(10), മഹാരാഷ്ട്ര(6), ബിഹാർ(6), പശ്ചിമ ബംഗാൾ(5), മധ്യപ്രദേശ്(5), ഗുജറാത്ത്(4), കർണാടക(4), ആന്ധ്രാപ്രദേശ്(3), തെലങ്കാന(3), രാജസ്ഥാൻ(3), ഒഡിഷ(3), ഉത്തരാഖണ്ഡ്(1), ചത്തിസ്ഗഢ്(1), ഹരിയാന(1), ഹിമാചൽപ്രദേശ്(1).