നവീൽ നിലമ്പൂർ
ഓടിക്കൊണ്ടിരിക്കുന്ന കാർ (നിസാൻ ടറാനോ) പൂർണ്ണമായും കത്തി നശിച്ചു. ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വണ്ടൂർ പാലാമoത്ത് 11.45 ഓടെയാണ് അപകടം. വരമ്പൻ കല്ല് സ്വദേശി എ കെ നജീബിൻ്റെ ഉടമസ്ഥയിലുള്ള കാറാണ് കത്തി നശിച്ചത്. നിലമ്പൂരിൽ നിന്ന് എസി റിപ്പയർ ചെയ്ത് വരുന്നതിനിടെയാണ് കാർ കത്തിയത്. ബന്ധുവായ സുൽഫീക്കർ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ബോണറ്റിൽ നിന്നും പുക ഉയരുന്നത് കണ്ട സുൽഫീക്കർ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു. നാട്ടുകാരും തുടർന്നു നിലമ്പൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും ആണ് തീയണച്ചത്.