കേരളം പൊള്ളുന്നു ; ആ​റു ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​ത നിർദേശം

തി​രു​വ​ന​ന്ത​പു​രം: : ഈ ​മാ​സ​ത്തി​ലും കേരളത്തിൽ ചൂ​ട് കു​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പിന്‍റെ മു​ന്ന​റി​യി​പ്പ്.. ഇ​ന്നും അ​ടു​ത്ത​ദി​വ​സ​വും ചൂ​ട് കൂ​ടും. ആ​റു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചത്.

ഫെ​ബ്രു​വ​രി​യി​ലും ക​ഠി​ന​മാ​യ ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. കേ​ര​ള തീ​ര​ത്തും തെ​ക്ക​ന്‍ ത​മി​ഴ്‌​നാ​ട് തീ​ര​ത്തും ഇ​ന്ന് ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തീ​ര​ദേ​ശ​വാ​സി​ക​ള്‍​ക്കും അധികൃതർ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ട​ക്കം ചി​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. സൂ​ര്യാ​ഘാ​ത​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ 11 മു​ത​ൽ മൂ​ന്നു​വ​രെ പു​റ​ത്തു ക​ഴി​യു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ഉ​യ​ര്‍​ന്ന ചൂ​ട് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഉ​യ​ര്‍​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ര്‍​ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ നി​ര​വ​ധി ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും. അ​തു​കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ള്‍ താ​ഴെ​പ്പ​റ​യു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക:

  • പ​ക​ല്‍ 11 മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്നു വ​രെ നേ​രി​ട്ട് ശ​രീ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം തു​ട​ര്‍​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക.
  • നി​ര്‍​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ര്‍​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ള്‍ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.
  • അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
  • പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ പാ​ദ​ര​ക്ഷ​ക​ള്‍ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും.
  • പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.
  • ഒ​ആ​ര്‍​എ​സ് ലാ​യ​നി, സം​ഭാ​രം തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.
  • മാ​ര്‍​ക്ക​റ്റു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, മാ​ലി​ന്യ​ശേ​ഖ​ര​ണ-​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ തീ​പി​ടു​ത്ത​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​നും വ്യാ​പി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.
  • ചൂ​ട് അ​ധി​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ട്ടു​തീ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന​വ​രും വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
  • കി​ട​പ്പ് രോ​ഗി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍ പ​ക​ല്‍ 11 മ​ണി മു​ത​ല്‍ 3 മ​ണി വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കാ​തെ​യി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
  • ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ ഉ​ച്ച സ​മ​യ​ത്തു (രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ ) സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​താ​ത് സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.
  • മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ച്ച​സ​മ​യ​ത്ത് കു​ട​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യും നേ​രി​ട്ട് വെ​യി​ല്‍ ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്യു​ക.
  • ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു കു​ടി​വെ​ള്ളം ന​ല്‍​കി നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യു​വാ​ന്‍ സ​ഹാ​യി​ക്കു​ക.
  • യാ​ത്ര​യി​ലേ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ ആ​വ​ശ്യ​മാ​യ വി​ശ്ര​മ​ത്തോ​ടെ യാ​ത്ര തു​ട​രു​ന്ന​താ​കും ന​ല്ല​ത്. വെ​ള്ളം ക​യ്യി​ല്‍ ക​രു​തു​ക.
  • നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍, ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍, മ​റ്റേ​തെ​ങ്കി​ലും കാ​ഠി​ന്യ​മു​ള്ള ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കു​ക. ജോ​ലി​യി​ല്‍ ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഉ​റ​പ്പ് വ​രു​ത്തു​ക.
  • ഉ​ച്ച​വെ​യി​ലി​ല്‍ ക​ന്നു​കാ​ലി​ക​ളെ മേ​യാ​ന്‍ വി​ടു​ന്ന​തും മ​റ്റു വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ വെ​യി​ല​ത്ത് കെ​ട്ടി​യി​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. മൃ​ഗ​ങ്ങ​ള്‍​ക്കും പ​ക്ഷി​ക​ള്‍​ക്കും ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക.
  • കു​ട്ടി​ക​ളെ​യോ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യോ പാ​ര്‍​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​രു​ത്തി പോ​കാ​ന്‍ പാ​ടി​ല്ല.
  • ജ​ലം പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ക്കാ​നും മ​ഴ ല​ഭി​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.
  • നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ ക​യ്യി​ല്‍ ക​രു​തു​ക.
  • അ​സ്വ​സ്ഥ​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ ഉ​ട​നെ വി​ശ്ര​മി​ക്കു​ക​യും വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും ചെ​യ്യു​ക.
  • കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ​യും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ള്‍ ശ്ര​ദ്ധി​ക്കു​ക​യും അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ക.
  • കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വേ​ണം ജാ​ഗ്ര​ത. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കേ​ണ്ട​തും, ക്ലാ​സ് മു​റി​ക​ളി​ല്‍ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കേ​ണ്ട​തു​മാ​ണ്.
  • പ​രീ​ക്ഷാ​ക്കാ​ല​മാ​യാ​ല്‍ പ​രീ​ക്ഷാ​ഹാ​ളു​ക​ളി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം.
  • കു​ട്ടി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ വെ​യി​ലേ​ല്‍​ക്കു​ന്ന അ​സം​ബ്ലി​ക​ളും മ​റ്റ് പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക​യോ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്.
  • കു​ട്ടി​ക​ളെ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന സ്‌​കൂ​ളു​ക​ള്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്ന് വ​രെ കു​ട്ടി​ക​ള്‍​ക്ക് നേ​രി​ട്ട് ചൂ​ട് ഏ​ല്‍​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക.
  • അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ള്‍​ക്ക് ചൂ​ട് ഏ​ല്‍​ക്കാ​ത്ത ത​ര​ത്തി​ലെ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ അ​താ​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. #hot

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...