സിദ്ധാർഥന്റെ മരണം പുതിയ ശാസ്ത്രീയ പരിശോധനകൾ നടത്തും

കൽപറ്റ: വയനാട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ്റെ മൃതദേഹം തൂങ്ങി നിന്നിരുന്ന തുണി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. തൂങ്ങിയ നിലയിൽ കണ്ടെത്തിയ തുണി പോസ്റ്റുമോർട്ടം സമയത്ത് ലഭ്യമാക്കിയില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പരാമർശം വിവാദമായിരുന്നു. ഇതിനാൽ സെല്ലോ ഫൈൻ ടാപ്പ് ടെസ്റ്റ് എന്ന ശാസ്ത്രീയ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ പരിശോധന സിദ്ധാർഥന്റെ മരണം ഏതുവിധത്തിലാണ് സംഭവിച്ചത് എന്നതറിയുന്നതിൽ നിർണായകമാണ്.

ഈ തുണി തൊണ്ടിമുതലുകളുടെ കൂട്ടത്തിൽ കോടതിയിൽ സമർപ്പിക്കുകയായിരുന്നു പൊലീസ്. കോടതിയുടെ അനുമതിയോടുകൂടി മാത്രമേ ഇനി ശാസ്ത്രീയ പരിശോധന നടത്താനാകൂ. ഇതിനായുള്ള അപേക്ഷ അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...