കാലിക്കറ്റ് വി.സി പുറത്താകുന്ന് കാലാവധി ബാക്കിനില്‍ക്കെ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് പ​ദ​വി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​ത് നാ​ല് മാ​സ​ത്തെ ഔ​ദ്യോ​ഗി​ക കാ​ല​യ​ള​വ് ബാ​ക്കി​നി​ല്‍ക്കെ. ജൂ​ലൈ 12നാ​ണ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​തോ​ടെ പ്രോ ​വൈ​സ് ചാ​ന്‍സ​ല​റു​ടെ നി​ല​നി​ല്‍പും തു​ലാ​സി​ലാ​യി.

യു.​ജി.​സി നി​യ​മ​പ്ര​കാ​രം വി.​സി മാ​റി​യാ​ല്‍ പി.​വി.​സി​യും ഒ​ഴി​യേ​ണ്ടി​വ​രും. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ഡോ. ​എം.​കെ. ജ​യ​രാ​ജ് 2020 ജൂ​ലൈ 12നാ​ണ് കാ​ലി​ക്ക​റ്റ് വി.​സി​യാ​യ​ത്. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ചാ​ന്‍സ​ല​റു​ടെ ഉ​ത്ത​ര​വി​നെ​തി​രെ വി.​സി​ക്ക് ഹൈ​കോ​ട​തി​യി​ല്‍ 10 ദി​വ​സ​ത്തി​ന​കം അ​പ്പീ​ല്‍ ന​ല്‍കാം. അ​തു​വ​രെ പ​ദ​വി​യി​ല്‍ തു​ട​രാം. ചാ​ന്‍സ​ല​റു​ടെ ന​ട​പ​ടി മു​ന്നി​ല്‍ക്ക​ണ്ട് വി.​സി​മാ​ര്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി എ​റ​ണാ​കു​ള​ത്ത് മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​യാ​ലോ​ച​ന​യി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ രാ​ജ്ഭ​വ​നി​ല്‍നി​ന്നു​ള്ള ഉത്തരവിറങ്ങി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ ബി ​ഗണേഷ് കുമാറിന്റെ പുതിയ ഇടപെടൽ; ആംബുലൻസ് നിരക്കിൽ തീരുമാനം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം...

പിവി അൻവറിനെതിരെ പ്രതിഷേധവുമായി വനം വകുപ്പ്

തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എക്കെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാർ. വാഹന...

മുതലപ്പൊഴിയിൽ തുടർച്ചയായ അപകടങ്ങൾ; തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ കാരണം തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട്...

NRI ക്വാട്ട തട്ടിപ്പ്; വിമർശനവുമായി സുപ്രീം കോടതി

ഡൽഹി : NRI ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി....