ഭാരത് ജോഡോ ന്യായ് യാത്ര സമാപനം

ഡൽഹി: ഇൻഡ്യ മുന്നണിയുടെ ശക്തിപ്രകടന വേദിയായി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനവേദി. മണിപ്പൂരിൽ നിന്ന് ജനുവരി 13 ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങളിലൂടെ 63 ദിവസം പിന്നിട്ടാണ് മുംബൈയിൽ സമാപിച്ചത്. സിപിഎം സിപിഐ, തൃണമൂൽ കോൺഗ്രസ് ഒഴികെ ‘ഇൻഡ്യ’ സഖ്യത്തിലെ മറ്റു പാർട്ടികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനവേദിയായ മുംബൈയിലെ ശിവജി പാർക്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇൻഡ്യ സഖ്യം തുടക്കമിട്ടത്. എല്ലാവരും കൈകോർത്തു പിടിച്ച് മുദ്രാവാക്യം വിളിച്ചതോടെ സമാപനവേദി ഇൻഡ്യ മുന്നണിയുടെ ഐക്യവേദിയായി മാറി.

മോദി സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധിയും ഇൻഡ്യ സഖ്യ നേതാക്കളും ഉയർത്തിയത്. രാജാവിന്റെ ആത്മാവ് ഇവിഎമ്മിൽ ആണെന്നും ഇവിഎം മാറ്റിയാൽ നരേന്ദ്രമോദി പരാജയപ്പെടുമെന്നും രാഹുൽഗാന്ധി പറഞ്ഞു. മോദിയുടെ ആത്മാവ് ഇവിഎമ്മിലും അന്വേഷണ ഏജൻസികളിലും ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

മോദി നുണകളുടെ ഫാക്ടറിയെന്നായിരുന്നു ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വിമർശനം. മോദിയും ബിജെപിയും 400 സീറ്റുകൾ ചോദിക്കുന്നത് ഭരണഘടനയെ തിരുത്തി എഴുതാൻ ആണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

രാഹുൽ ഗാന്ധിയെ ഭാവിയുടെ പ്രതീക്ഷ എന്നാണ് ഡിഎംകെ നേതാവ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. ഇൻഡ്യ സഖ്യം ഡൽഹി പിടിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം. കെ എം എബ്രഹാമിനെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവ്.

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതിയിന്മേൽ മുൻ ചീഫ് സെക്രട്ടറി...

പീഡന ശ്രമം ചെറുത്തു; ആറു വയസുകാരന് ദാരുണാന്ത്യം. പ്രതി അറസ്റ്റിൽ.

തൃശ്ശൂര്‍: മാളയില്‍ പീഡന ശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തിൽ മുക്കിക്കൊന്ന...

കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: ഡ്രൈവർക്കു ജീവപര്യന്തം തടവ്.

കോവിഡ് ബാധിതയായ സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവർ നൗഫലിന് ജീവപര്യന്തം...

സ്ത്രീസമത്വം, യുവാക്കളുടെ അഭിരുചി; രണ്ടും തിരിച്ചറിയാൻ സി പി എമ്മിനാവണം: എം എ ബേബി

സി പി ഐ എമ്മിനുള്ളിൽ ആന്തരിക സമരങ്ങൾ വേണ്ടി വരുന്നെന്ന് സി...