കോഴിക്കോട്ട് പതിമൂന്നുകാരന് ജപ്പാൻ ജ്വരം, മനുഷ്യനിൽ സ്ഥിരീകരിക്കുന്നത് അപൂർവമായി

കോഴിക്കോട്: മനുഷ്യരിൽ അപൂർവമായി മാത്രം കാണുന്ന ജപ്പാൻ ജ്വരം കോഴിക്കോട് സ്ഥിരീകരിച്ചു. കൊടിയത്തൂർ പഞ്ചായത്തിൽ ഏഴാം വാർഡിലെ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കാണ് ഈ രോഗം സാധാരണയായി പകരുന്നത്. അപൂർവമായിമാത്രമേ മനുഷ്യരിലേക്ക് പകരാറുളളൂ. ക്യൂലക്സ് ഇനത്തിലെ കൊതുകുകളാണ് രോഗം പകർത്തുന്നത്. പനി, തലവേദന എന്നിവയ്‌ക്കൊപ്പം മറ്റ് ശാരീരിക അസ്വസ്ഥതകളും ലക്ഷണങ്ങളായി കാണുന്നു. പ്രദേശത്ത് മറ്റാർക്കും രോഗംസ്ഥിരീകരിച്ചതായി റിപ്പോർട്ടില്ല. എന്നാൽ പനിബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രദേശം സന്ദര്‍ശിച്ചു. കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രധാന പ്രതിരോധപ്രവർത്തനം. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ആശാപ്രവർത്തകരും ഇതിൽ പങ്കാളികളാവുന്നുണ്ട്.പ്രദേശത്ത് മറ്റാർക്കും രോഗംസ്ഥിരീകരിച്ചതായി റിപ്പോർട്ടില്ല. എന്നാൽ പനിബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രദേശം സന്ദര്‍ശിച്ചു. കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രധാന പ്രതിരോധപ്രവർത്തനം. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ആശാപ്രവർത്തകരും ഇതിൽ പങ്കാളികളാവുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...