കെ കെ ശൈലജ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വടകര : വടകര ലോക്സഭാ മണ്ഡലം എൻഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ ഇന്ന് നാമനിർദേശപ്പട്ടിക കോഴിക്കോട് സമർപ്പിക്കും … കോഴിക്കാട് എൻഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമും ശൈലജയും മറ്റ് എൽഡിഎഫ് നേതാക്കൾക്കൊപ്പം കോഴിക്കോട് കളക്ടറേറ്റിൽ എത്തി, 11 മണിയോടെ ഇരുവരും പത്രിക സമർപ്പിക്കും ..
ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. ഇതുവരെ എല്ലാവരും നൽകിയ സ്നേഹവും കരുതലുമാണ് എന്റെ കരുത്ത്. തുടർന്നും നിങ്ങളുടെ സ്നേഹ വാത്സല്യം എന്നോടൊപ്പം ഉണ്ടാവണമെന്ന് കെ ശൈലജ പ്രതികരിച്ചു.
ശൈലജ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിലും വടകര കോടതിക്ക് സമീപമുള്ള ഗാന്ധി പ്രതിമയിലും പുഷ്പചക്രം അർപ്പിച്ചാണ് പത്രിക നൽകാനെത്തുക. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
എളമരം കരീം ജില്ലാ കളക്ടർക്കും ശൈലജ കോഴിക്കോട് എ ഡി എമ്മിനും നാമനിർദ്ദേ പത്രിക നൽകും. എളമരം കരീം 7 മണിക്ക് നടുവട്ടത്ത് പേരോത്ത് രാജീവൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് കോഴിക്കോട് കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽ സ്വാതന്ത്ര്യ സമര പോരാളികൾക്കും സ്മരണാഞ്ജലി അർപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...