കൊൽക്കത്ത: സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡും സി.എ.എയും എൻ.ആർ.സിയും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഈദുൽ ഫിത്തറിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഈദ് മീറ്റിൽ സംസാരിക്കുകയായിരുന്നു അവർ.തെരഞ്ഞെടുപ്പ് കാലത്ത് ചിലർ കലാപത്തിന് ശ്രമിക്കുമെന്നും അത്തരം ചതിക്കുഴികളിൽ വീഴരുതെന്നും അവർ അഭ്യർത്ഥിച്ചു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ഏകീകൃത സിവിൽ കോഡ് എന്നിവ തങ്ങൾ അംഗീകരിക്കില്ല. നമ്മൾ ഒത്തൊരുമയോടെ ജീവിച്ചാൽ ആർക്കും നമ്മെ ഉപദ്രവിക്കാൻ കഴിയില്ലെന്നും മമത ബാനർജി പറഞ്ഞു. തൻ്റെ പാർട്ടിയുടെ പോരാട്ടം ബി.ജെ.പിക്കെതിരെയാണ്. ഇന്ത്യ ബ്ലോക്കിനെക്കുറിച്ച് തങ്ങൾ പിന്നീട് തീരുമാനിക്കും.എന്നാൽ ബംഗാളിൽ ഒരു വോട്ടും മറ്റു പാർട്ടികൾക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചതിന് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെയും അവർ നിശിതമായി വിമർശിച്ചു.