സജി മഞ്ഞക്കടമ്പിൽ ബി.ജെ.പി സഖ്യത്തിലേക്ക്

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡന്‍റ് സ്ഥാനവും യു.ഡി.എഫ് ജില്ല
കൺവീനർ സ്ഥാനവും രാജിവെച്ച സജി മഞ്ഞക്കടമ്പിൽ ബി.ജെ.പി സഖ്യത്തിലേക്ക്. എൻ.ഡി.എ പ്രവേശനത്തിന്‍റെ ഭാഗമായി സജി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പാർട്ടിയുടെ പേര്.

കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ നൽകുമെന്നും കർഷകർക്ക് വേണ്ടിയുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നതെന്നും സജി മഞ്ഞക്കടമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറിയുണ്ടായത്. പാർട്ടി കോട്ടയം ജില്ല പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ, ‌യു.ഡി.എഫ് കോട്ടയം ജില്ല ചെയർമാൻ പദവിയും ഒഴിയുകയായിരുന്നു.

പാര്‍ട്ടി എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എയുടെ ധാർഷ്ട്യനിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സജി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...