വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

കാ​ഞ്ഞാ​ണി: അ​രി​മ്പൂ​ർ വെ​ളു​ത്തൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ​നി​ന്ന് ഒ​മ്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ നാ​ടോ​ടി സ്ത്രീ ​ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. കു​ഞ്ഞി​നെ ചാ​ക്കി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞി​ന്റെ അ​മ്മ ഓ​ടി​യെ​ത്തി​യ​തി​നാ​ലാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ശ്ര​മം വി​ഫ​ല​മാ​യ​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​നെ വീ​ട്ടു​പ​ടി​ക്ക​ൽ ഉ​പേ​ക്ഷി​ച്ച് സ്ത്രീ ​ക​ട​ന്നു​ക​ള​ഞ്ഞു.വെ​ളു​ത്തൂ​ർ വി​ഷ്ണു-​അ​ലീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദ്വി​ക് ആ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. അ​രി​മ്പൂ​ർ വെ​ളു​ത്തൂ​രി​ൽ സെ​ന്റ് ജോ​ർ​ജ് പ​ള്ളി ക​പ്പേ​ള​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം. ഈ ​സ​മ​യം അ​ലീ​ന മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ടി​ന​ക​ത്ത് ത​ള​ത്തി​നോ​ട്‌ ചേ​ർ​ന്ന് കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ൽ അ​ദ്വി​കി​നെ കി​ട​ത്തി, മ​രു​ന്ന് കൊ​ടു​ക്കു​ന്ന ഫി​ല്ല​ർ ക​ഴു​കാ​നാ​യി അ​ലീ​ന വീ​ടി​നു പി​റ​കി​ലേ​ക്കു പോ​യി. കു​റ​ച്ച് ക​ഴി​ഞ്ഞ് അ​ന​ക്ക​മൊ​ന്നും കേ​ൾ​ക്കാ​താ​യ​പ്പോ​ൾ വ​ന്നു​നോ​ക്കി​യ​പ്പോ​ൾ കു​ഞ്ഞി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.നി​ല​വി​ളി​ച്ചു​കൊ​ണ്ട് പു​റ​ത്തേ​ക്കോ​ടി​യ അ​ലീ​ന ക​ണ്ട​ത് കു​ഞ്ഞി​നെ​യും​കൊ​ണ്ട് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന നാ​ടോ​ടി സ്ത്രീ​യെ​യാ​ണ്. പു​റ​ത്ത് ക​രു​തി വെ​ച്ചി​രു​ന്ന ചാ​ക്കി​ന​ടു​ത്തേ​ക്ക് കു​ഞ്ഞി​നെ എ​ത്തി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ലീ​ന ഓ​ടി​യെ​ത്തി​യ​ത്. ശ്ര​മം പാ​ളി​യ​ത​റി​ഞ്ഞ നാ​ടോ​ടി സ്ത്രീ ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് ചാ​ക്കു​മെ​ടു​ത്ത് വീ​ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള റോ​ഡി​ലൂ​ടെ ക​ട​ന്നു​ക​ള​ഞ്ഞ​താ​യും ത​ടി​ച്ച് ഉ​യ​ര​മു​ള്ള സ്ത്രീ​യാ​ണ് കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത​തെ​ന്നും ഇ​വ​രെ​ക്ക​ണ്ടാ​ൽ തി​രി​ച്ച​റി​യു​മെ​ന്നും അ​ലീ​ന പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ നാ​ടോ​ടി സ്ത്രീ​യെ പ​രി​സ​ര​ങ്ങ​ളി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...