കോൺഗ്രസ്സിന്റെ നിലപാടില്ലായ്മ” ലീഗ്‌ രാഷ്ട്രീയത്തെ പിടിച്ച്‌ കുലുക്കിയെന്ന് പി വി അൻവർ

മലപ്പുറം: ന്യൂനപക്ഷ വിഷയങ്ങളിൽ കോൺഗ്രസ്സിന്റെ നിലപാടില്ലായ്മ ലീ​ഗ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയെന്ന് പി വി അൻവർ എംഎൽഎ… പൗരത്വ ഭേദഗതി നിയമം,ഏകസിവിൽ കോഡ്‌ എന്നീ വിഷയങ്ങളിൽ കോൺഗ്രസ്സിന് ഇന്ന് വരെ വ്യക്തമായ ഒരു അഭിപ്രായം പറയാൻ പോലും കഴിഞ്ഞിട്ടില്ല.ന്യൂനപക്ഷ വേട്ട കൈയ്യും കെട്ടി നോക്കി നിൽക്കുന്ന കോൺഗ്രസിൽ ഇന്ന് ഒരു ന്യൂനപക്ഷ സമുദായങ്ങൾക്കും വിശ്വാസമില്ലെന്നും അൻവർ പറഞ്ഞു… കോൺഗ്രസിന്റെ ഈ നയം കാരണം,മുസ്ലീം സമുദായത്തിനിടയിൽ യുഡിഎഫ്‌ സഖ്യകക്ഷിയായ ലീഗിന് പോലും ഇന്ന് വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ട്‌.ഇടതുപക്ഷം ഈ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടിനെ ബഹുമാനപ്പെട്ട ഇ.കെ സമസ്ത വിഭാഗം നേതാവ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെ അഭിനന്ദിച്ചത്‌ ലീഗിനെ ഞെട്ടിച്ചിട്ടുണ്ട്‌.ബഹുഭൂരിപക്ഷം ഇ.കെ സമസ്ത വിഭാഗം നേതാക്കളും പ്രവർത്തകരും മനസ്സിൽ ഇന്ന് ഇടതുപക്ഷത്തെ ചേർത്ത്‌ പിടിക്കുന്നുണ്ട്‌.ഈ വിഷയങ്ങളിൽ കോൺഗ്രസുമായി അഭിപ്രായസമന്വയം ഉണ്ടാക്കേണ്ടിയിരുന്ന ലീഗിന് ഇന്ന് സ്വന്തം കൊടി പോലും മടിക്കെട്ടിൽ ഒളിപ്പിച്ച്‌,അത്‌ പുറത്തെടുത്താൽ അടി കൊള്ളേണ്ട അവസ്ഥയാണെന്നും അൻവർ പറഞ്ഞു…

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...