മോക്ക് പോളിങിൽ പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്ക് പോളിങിൽ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. രാവിലെ 5.30നാണ് മോക്ക് പോളിങ് ആരംഭിച്ചത്. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. യന്ത്ര തകരാര്‍ കാരണം ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി.പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കാത്തതിനെതുടര്‍ന്ന് മോക്ക് പോളിങ് വൈകി. പുതിയ മെഷീൻ എത്തിക്കാൻ നടപടി തുടങ്ങി. പത്തനംതിട്ട നഗരസഭ 215 ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറ് സംഭവിച്ചു. കോഴിക്കോട് മണ്ഡലം, കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്പർ 1 ൽ വോട്ടിംങ് മെഷീൻ തകരാറിൽ, മോക്പോൾ സമയത്താണ് ശ്രദ്ധയിൽപ്പെട്ടത്. പുതിയ മെഷീൻ ഉടൻ എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മൊബൈൽ വഴി എം വി ഡി പിഴ ചുമത്തുന്നത് ഗുരുതര ചട്ടലംഘനം: നിയമത്തിന്റെ അജ്ഞതയോ ടാർഗറ്റ് തികക്കാനുള്ള പെടാപ്പാടൊ?

വാഹന പരിശോധന നടക്കുമ്പോൾ മൊബൈൽ ഫോണിലൂടെ ഫോട്ടോ പകർത്തി പിഴ ചുമത്തുന്നത്...

ഷൈൻ ടോം ചാക്കോയ്ക്ക് വീണ്ടും തിരിച്ചടി: കൊക്കെയ്ൻ കേസിൽ അപ്പീൽ നല്കാൻ സർക്കാർ.

സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചെന്നും മോശമായി പെരുമാറിയെന്നുമുള്ള സിനിമ നടി വിൻസി...

കൊച്ചിയിൽ നിന്നും കഞ്ചാവുമായി 2 പേർ പോലീസ് പിടിയിലായി. കഞ്ചാവ് മാഫിയയിലെ കണ്ണികളെന്നു നിഗമനം

കൊച്ചിയിൽ വിദ്യാർഥികൾക്ക് ലഹരി വിൽക്കുന്ന സംഘത്തിലെ കണ്ണികളെ പോലീസ് അറസ്റ്റ് ചെയ്തു....

നടിയുടെ ആരോപണം ഗൗരവതരം. ലഹരിക്കെതിരെ മുഖം നോക്കാതെയുള്ള നടപടി: പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

ഷൂട്ടിംഗിനിടയില്‍ ഒരു നടൻ ലഹരി ഉപയോഗികുകയും മോശമായി പെരുമാറുകയും ചെയ്തെന്ന നടി...