ഗുരുഗ്രാം: ജയിലിൽനിന്ന് ഇറങ്ങിയ യുവാവ് കുഞ്ഞിനെകൊന്ന കേസിൽ വീണ്ടും അറസ്റ്റിൽ. ബിഹാർ സ്വദേശി വിജയ് സഹാനി (30) ആണ് അറസ്റ്റിലായത്. വിജയ് ജയിലിൽ ആയിരുന്നപ്പോൾ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം കഴിച്ചതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ കൊന്നത്. ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നിലത്തടിച്ച് കൊല്ലുകയായിരുന്നു. ഒരു മാലപൊട്ടിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട് നാലുവർഷം വിജയ് ജയിലിൽ ആയിരുന്നു. ഈ സമയം വിജയിയുടെ ഭാര്യ അയാളെ ഉപേക്ഷിച്ച് വിജയിയുടെ ഇളയ സഹോദരനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞും ജനിച്ചു.