‘ഷെൻങ്സിങ് പ്ലസ് ഇ.വി ബാറ്ററി’ പത്ത് മിനിറ്റ് ചാർജ് ചെയ്താൽ 600 കിലോമീറ്റർ പോകാം

അതിനൂതന ബാറ്ററി അവതരിപ്പിച്ച് ചൈനീസ് കമ്പനിയായ സി.എ.ടി.എൽ. 600 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 10 മിനിറ്റ് ബാറ്ററി ചാർജ് ചെയ്താൽ മതി. ‘ഷെൻങ്സിങ് പ്ലസ് ഇ.വി ബാറ്ററി’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 4സി അൾട്രാ ഫാസ്റ്റ് ചാർജിങ്ങും 1000 കിലോമീറ്റർ റേഞ്ചുമുള്ള ലോകത്തിലെ ആദ്യത്തെ ബാറ്ററിയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

വിലകുറഞ്ഞതും കൂടുതൽ നൂതനവുമായ ലിഥിയം അയേൺ ഫോസ്ഫേറ്റാണ് ഇതിൽ ഉപയോഗിക്കുന്നത്. -20 ഡിഗ്രി താപനിലയിലും സൂപ്പർ ഫാസ്റ്റ് ചാർജിങ് നടക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

​വൈദ്യുത വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിൽ ചൈനയിലെ മുൻനിര കമ്പനിയാണ് സി.എ.ടി.എൽ. 2011ലാണ് കമ്പനി ആരംഭിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി സി.എ.ടി.എൽ ബാറ്ററി വിൽപ്പനയിൽ ആധിപത്യം തുടരുകയാണ്.

കഴിഞ്ഞവർഷം കമ്പനിയുടെ വിപണി വിഹിതം 36.8 ശതമാനം ആയിരുന്നു. തൊട്ടടുത്തുള്ള എതിരാളിയായ ബി.വൈ.ഡിയേക്കാൾ ഏകദേശം 21 ശതമാനം മുന്നിലാണ് സി.എ.ടിഎൽ.

വിലകുറഞ്ഞതും കൂടുതൽ കാര്യക്ഷമവുമായ ഇ.വി ബാറ്ററികളാണ് ചൈനയിൽ നിന്ന് നിത്യേന പുറത്തിറങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ വിപണിയായി ചൈന ഇതിനകം മാറിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...