കാസർകോട്ട് സിപിഎം പാർട്ടി ഓഫീസിന് നേരെ അക്രമം

കാസർകോട് : കാസർകോട് സിപിഎം പാർട്ടി ഓഫീസിന് നേരെ അക്രമം. ചെറുവത്തൂർ മയ്യിച്ചയിലെ ബാഞ്ച് കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനെതിരെ സിപിഎം ചന്തേര പൊലീസിൽ പരാതി നൽകി.
ഇന്നലെ രാത്രിയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ജനൽച്ചില്ലുകളടക്കം ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന കൊടിതോരണങ്ങളടക്കം നശിപ്പിച്ചതായാണ് സിപിഎം പ്രവർത്തകർ പറയുന്നത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടികളും നശിപ്പിച്ചുവെന്നാണ് പരാതി.സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനാണ് പരാതി നൽകിയത്. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരുമായി സിപിഎം വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് തുടർച്ചയായാണ് അക്രമം എന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...