ഡൽഹി: ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് മർദിക്കുകയും ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തു. സ്വകാര്യ ഭാഗത്തുകൂടെ കമ്പ് കയറ്റിയതിനെ തുടർന്ന് കുടലിൽ സാരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. ഒരു മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
മാർച്ച് 18നായിരുന്നു സംഭവമെന്ന് എട്ടാംക്ലാസുകാരന്റെ അമ്മ പറഞ്ഞു. കൂട്ടുകാരുടെ മർദനവും ലൈംഗികാതിക്രമവും വിദ്യാർഥി വീട്ടിൽ പറഞ്ഞിരുന്നില്ല. കലശലായ വയറുവേദനയെ തുടർന്ന് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതിന് പിന്നാലെയാണ് കുട്ടി സംഭവം വീട്ടുകാരോട് പറയുന്നത്.