കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളിലൂടെ സൗഹൃദം സ്ഥാപിച്ചും കമ്പനികളുടെ ഡീലർഷിപ്പ് വാഗ്ദാനം നൽകിയും ഓൺലൈനിൽ ലക്ഷങ്ങൾ തട്ടി. റിലയൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ കാമ്പ കോളയുടെ ഡീലർഷിപ് നൽകാമെന്ന് പറഞ്ഞ് മയ്യിൽ സ്വദേശിയിൽനിന്ന് 12.45 ലക്ഷം രൂപ തട്ടിയെടുത്തു.കമ്പനിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത പരാതിക്കാരനെ ഇമെയിൽ വഴി കമ്പനി സ്റ്റാഫ് ആണെന്ന വ്യാജേന ബന്ധപ്പെട്ടാണ് തട്ടിപ്പിനിരയാക്കിയത്. സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.