‘അവസാനമായൊന്ന് കാണണം എന്ന ആഗ്രഹം ബാക്കി’

കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കപ്പെട്ടപ്പോൾ ജീവിതത്തിൽ അമൃതയ്ക്ക് ലഭിച്ചത് നികത്താനാകാത്ത നഷ്ടം. ഒമാനിൽ ഐസിയുവിൽ കഴിയുന്ന ഭർത്താവിനെ കാണാൻ പുറപ്പെട്ട തിരുവനന്തപുരം സ്വദേശി അമൃതയുടെ ശ്രമം വിഫലമായി. ഭർത്താവ് നമ്പി രാജേഷ് ഇന്നലെ ഒമാനിൽ മരിച്ചു. തൻറെ ദുരിതവും പ്രതിഷേധവും അന്ന് M5 ന്യൂസിലൂടെ അമൃത പങ്കുവച്ചിരുന്നു.

തന്റെ ഭർത്താവ് ഐസിയുവിലാണെന്നും തനിക്ക് എത്രയും വേ​ഗം ഒമാനിൽ എത്തിയേ മതിയാകൂവെന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കപ്പെട്ട ദിവസം അമൃത പറഞ്ഞിരുന്നു. എന്നാൽ അവസാനമായി ഭർത്താവിനെ ജീവനോടെ ഒരുനോക്ക് കാണാനുള്ള അമൃതയുടെ ശ്രമം വിഫലമായി. ഭർത്താവ് നമ്പി രാജേഷ് ഇന്നലെ ഒമാനിൽ മരിച്ചു.

കഴിഞ്ഞ ബുധനാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കപ്പെട്ടപ്പോൾ ദുരിതത്തിലായ യാത്രക്കാരിൽ മറക്കാനാകാത്ത മുഖമാണ് തിരുവനന്തപുരം കരമന സ്വദേശി അമൃതയുടേത്. എയർ ഇന്ത്യ എക്സ്പ്രസിൻറെ നിരുത്തരവാദിത്വപരമായ നടപടി അമൃതയ്ക്ക് നൽകിയത് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്.

വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കപ്പെട്ടപ്പോൾ അന്നവരുടെ പ്രതിഷേധം ഫലം കണ്ടിരുന്നു. അടുത്ത ദിവസത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പകരം ടിക്കറ്റ് നൽകി. പക്ഷെ ആ വിമാനവും റദ്ദാക്കപ്പെട്ടു. യാത്ര പൂർണമായും ഉപേക്ഷിക്കേണ്ടിവന്നു. ഒടുവിൽ, അമൃതയെ തേടി ഇന്നലെയെത്തിയത് ഭർത്താവിന്റെ മരണവാർത്തയാണ്. തന്റെ ഭർത്താവിനെ അവസാനമായൊന്ന് കാണണം എന്ന ആ​ഗ്രഹം ബാക്കിയായി.

മധുര സ്വദേശിയാണ് ഒമാനിലെ സ്കൂളിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന അമൃതയുടെ ഭർത്താവ് നമ്പി രാജേഷ്. രണ്ടാംവർഷ നഴ്സിങ് വിദ്യാർത്ഥിയാണ് അമൃത. ഇവർക്ക് അഞ്ചും മൂന്നും വയസ്സുള്ള രണ്ട് മക്കളുണ്ട്. ടിക്കറ്റിനായി നൽകിയ 38000 രൂപ ഉടൻ തിരിച്ചുനൽകിയിരുന്നെങ്കിൽ മറ്റൊരു എയർലൈനിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാമായിരുന്നു. അതിനുള്ള അവസരം പോലും എയർ ഇന്ത്യ എക്സ്പ്രസ് നൽകിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...