ലോക്സഭാ തെരഞ്ഞെടുപ്പിന്റെ 5-ാം ഘട്ട വോട്ടെടുപ്പ് നാളെ

ഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. 49 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയടക്കം പതിന്നാല് മണ്ഡലങ്ങള്‍ യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരില്‍ സര്‍പഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തില്‍ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കി.

അഞ്ചാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ 49 സീറ്റുകളിലായി 144 സ്ഥാനാര്‍ത്ഥികള്‍. എട്ടര കോടി വോട്ടര്‍മാര്‍ക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ പോളിംഗ്. ജമ്മു കശ്മീരില്‍ ബാരാമുള്ള മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കും. ഇന്നലെ നടന്ന ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്ത മാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പതി മൂന്ന് സീറ്റുകളിലും, യു പിയിലെ പതിനാലിടത്തും വാശിയേറിയ പ്രചാരണമാണ് അഞ്ചാം ഘട്ടത്തില്‍ നടന്നത്. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ്, സമൃതി ഇറാനി, പീയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം പ്രമുഖര്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. യുപിയിലെ ലക്‌നൗ, അയോധ്യ, റായ്ബറേലി, കെ സര്‍ഗഞ്ച്, അമേഠി എന്നി മണ്ഡലങ്ങളും ഈ ഘട്ടത്തില്‍ പോളിംഗ് ബൂത്തില്‍ എത്തും. കഴിഞ്ഞ തവണ ഈ 14 മണ്ഡലങ്ങളില്‍ ബിജെപി പതിമൂന്നും നേടിയിരുന്നു. പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത മറികടയ്ക്കാന്‍ എല്ലാ നീക്കവും ബി ജെ പി നേതാക്കള്‍ പ്രചാരണഘടക്കത്തില്‍ പയറ്റി. അയോധ്യ ക്ഷേത്രം ബുള്‍ഡ സര്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് തകര്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ അധികാരത്തില്‍ എത്തിയാല്‍ ആറ് മാസം കൊണ്ട് പാക് അധീനിവേശ കശ്മീര്‍ തിരികെ പിടിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...