ദളപതിയുടെ ‘ദ ഗോട്ട്’; പുതിയ അപ്ഡേറ്റ്

വിജയ് ചിത്രം ഗോട്ട് സംബന്ധിച്ച് പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് രണ്ട് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെന്ന് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ വെളിപ്പെടുത്തി. ഏപ്രിൽ 14 ന് ദളപതി വിജയ് ആലപിച്ച ആദ്യ സിംഗിൾ ‘വിസിൽ പോഡു’ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ആലപിച്ച മറ്റൊരു ഗാനം ഒരുങ്ങുന്ന കാര്യം യുവൻ ശങ്കർ രാജ വെളിപ്പെടുത്തിയത്. ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ യുവൻ ശങ്കർ രാജയായിരുന്നു മുഖ്യാതിഥി എത്തിയപ്പോഴാണ് വിജയ് ഗോട്ടില്‍ രണ്ട് ഗാനങ്ങൾ ആലപിച്ചതായി  വെളിപ്പെടുത്തുന്നത്. പരിപാടിയിൽ നിന്നുള്ള ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. പടത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ വലിയൊരു ഓഡിയോ ലോഞ്ച് ഉണ്ടാകുമെന്നും യുവൻ ശങ്കർ രാജ പറഞ്ഞു.  അതേ സമയം അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ മറ്റൊരു അപ്ഡേറ്റ് വലിയ ആവേശമാണ് കോളിവുഡില്‍ ഉണ്ടാക്കിയിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ സംബന്ധിച്ച് ചിത്രത്തിന്‍റെ നിർമ്മാതാവ് അർച്ചന കൽപത്തി തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിവരങ്ങള്‍ പങ്കുവച്ചിരുന്നു.

ചിത്രത്തിന്‍റെ വിഎഫ്എക്സ് ടീം ഹോളിവു‍ഡ് പടം അവതാര്‍ അടക്കം ചെയ്ത സംഘമാണ് എന്നാണ് പുതിയ വിവരം.  വിജയിക്ക് പുറമേ മീനാക്ഷി ചൗധരി, ജയറാം, സ്നേഹ, ലൈല, പ്രശാന്ത്,  യോഗിബാബു, വിടിവി ഗണേഷ്, അജ്മൽ അമീർ തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെപ്തംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...