സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്നംഗ സംഘത്തെ പരിശോധിച്ചപ്പോൾ എംഡിഎംഎ കണ്ടെത്തി

കൊല്ലം: കൊല്ലം ഇരവിപുരത്ത് ലഹരി മരുന്നായ എം ഡി എം എയും കഞ്ചാവുമായി മൂന്നുപേര്‍ പൊലീസ് പിടിയിലായി. കുരുനാഗപ്പള്ളി പടനേര്‍ത്ത് സജിന്‍ മന്‍സിലില്‍ ഷാജഹാന്‍ മകന്‍ ഷിബിന്‍ (30), രാമന്‍കുളങ്ങര കന്നിമേല്‍ച്ചേരി പണ്ടിച്ചഴികത്ത് സക്കീര്‍ ഹുസൈന്‍ മകന്‍ മുബാറക് (29), അയത്തില്‍ പുളിയത്ത്മുക്കില്‍ വിദ്യാഹൗസില്‍ വേണു മകന്‍ വിഷ്ണു (27), എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ വടക്കേവിള തെക്കേക്കാവ് ക്ഷേത്രത്തിന് സമീപമുള്ള പുരയിടത്തില്‍ സംശയാസ്പദമായി കണ്ട കാറ് പരിശോധിച്ചതിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.69 ഗ്രാം എം ഡി എം എയും 6 ഗ്രാം കഞ്ചാവും പ്രതികളില്‍ നിന്നും കണ്ടെത്തി. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ ഷിബുവിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ അജേഷ്, ഷാജി, ശ്യാം സി പി ഒ മാരായ രാജീവ്, അഖില്‍ രാജ് എന്നി വരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.#MDMA

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...