യുവതിയുടെ മൊഴിമാറ്റം പൊലീസ് ഗൗരവത്തിലെടുക്കില്ല; രാഹുലിനെ സഹായിച്ച പൊലീസുകാരനെ ചോദ്യം ചെയ്യും

കോഴിക്കോട് : പന്തീരാങ്കാവ് നവവധുവിനു മർദ്ദനമേറ്റ സംഭവത്തിൽ ഒന്നാം പ്രതി രാഹുൽ പി.ഗോപാലിനെ രക്ഷപ്പെടുത്താൻ സഹായിച്ചെന്ന കേസിൽ മുങ്ങിയ പന്തീരാങ്കാവ് സിവിൽ പൊലീസ് ഓഫിസർ കെ.ടി. ശരത് ലാലിനെ ഇന്നു പൊലീസ് ചോദ്യം ചെയ്യും. സംഭവത്തിനു ശേഷം മുങ്ങിയ ഇയാൾ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും ‌സ്റ്റേഷനിൽ ഹാജരായി ജാമ്യം നേടാൻ എന്ന നിരീക്ഷണത്തിൽ സെഷൻസ് കോടതി ഹർജിയിൽ തീർപ്പ് കൽപ്പിച്ചിരുന്നു. തുടർന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് ഇയാൾ ചോദ്യം ചെയ്യലിനായി ഇന്ന് എത്തുന്നതെന്നു പൊലീസ് പറഞ്ഞു. ഇതിനിടയിൽ സാമൂഹിക മാധ്യമത്തിൽ പരാതിക്കാരിയായ യുവതി പ്രതിക്കനുകൂല നിലപാടുമായി നടത്തിയ പ്രചരണം പൊലീസ് അന്വേഷണ സംഘം ഗൗരവത്തിലെടുത്തില്ല. ശരത് ലാലിൽ നിന്നു ഇന്ന് മൊഴിയെടുത്ത ശേഷം രണ്ടു മുതൽ അഞ്ചു വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അടുത്ത ദിവസം കുറ്റപത്രം നൽകും.. കേസിൽ ഒന്നാം പ്രതി രാഹുൽ പി.ഗോപാലിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തെ കേസിൽ അറസ്‌റ്റ് ചെയ്ത്‌ മറ്റു പ്രതികളായ രാഹുലിൻറെ മാതാവ് ഉഷാകുമാരി, സഹോദരി കാർത്തിക, ഡ്രൈവർ രാജേഷ്, കൂടാതെ കേസിൽപ്പെട്ട പൊലീസുകാരനേയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം റിപ്പോർട്ട് മായി മുന്നോട്ട് പോകുന്നത്. സംഭവത്തിനു ശേഷം യുവതി നൽകിയ പരാതിയും തുടർന്ന് അന്വേഷണ ഉദ്യോഗസ്‌ഥന് നേരിട്ട് നൽകിയ മൊഴിയും ചേർത്താണ് ഒന്നാം പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെ കേസെടുത്തത്. കൂടാതെ സംഭവം വിവാദമായതിൽ പരാതിക്കാരി കോടതിയിൽ നേരിട്ടു രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. ഇത് പ്രതിക്കെതിരെ ശക്‌തമായ തെളിവാകും. വിചാരണയ്ക്കിടയിൽ പരാതിക്കാർ കോടതി മുൻപാകെ മൊഴി മാറ്റി നൽകുന്നതേ പൊലീസ് ഗൗരവത്തിലെടുക്കൂ എന്നാണ് പൊലീസ് പറയുന്നത്….

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...