നീറ്റ് പരീക്ഷ ക്രമക്കേട്; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ,ജൂൺ 19,20 തിയതികളിൽ രാജ്യവ്യാപക പണിമുടക്ക്

ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. രാജ്യത്തെ യുവാക്കളുടെ ഭാവി വച്ചാണ് കേന്ദ്രം കളിക്കുന്നതെന്ന് കോൺഗ്രസ്‌ ആരോപിച്ചു.ജൂൺ 19,20 തിയതികളിൽ ഇടതു വിദ്യാർഥി സംഘടനകൾ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി കേന്ദ്രസർക്കാർ സമ്മതിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികൾകളുടെ തീരുമാനം. ആദ്യം നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നില്ലെന്ന് പറഞ്ഞ കേന്ദ്രസർക്കാർ പിന്നീട് നിലപാട് തിരുത്തി എന്ന്‌ കോൺഗ്രസ് ആരോപിച്ചു. രാജ്യത്തെ യുവാക്കൾ ഇതെല്ലാം കാണുന്നുണ്ടെന്നും ജയ്റാം രമേശ്‌ എക്‌സിൽ കുറിച്ചു. സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ ക്രമക്കേടിൽ അന്വേഷണം വേണം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. അതിനിടെ നീറ്റ് പരീക്ഷാഫലത്തിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഇടത് വിദ്യാർഥി സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. വരുന്ന ബുധൻ,വ്യാഴം ദിവസങ്ങളിലാണ് പണിമുടക്ക്.പണിമുടക്കിന് ഇൻഡ്യാ സഖ്യവും പിന്തുണ പ്രഖ്യാപിക്കും എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...