ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ T20 ഫൈനലിൽ;ഇത് മൂന്നാം തവണ

ഇംഗ്ലണ്ടിനെ 68 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ. ഇംഗ്ലണ്ട് ഡിഫെൻഡിങ് ചാമ്പ്യന്മാരാണ്. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2023 ഏകദിന ലോകകപ്പ്, ഇപ്പോൾ ടി20 ലോകകപ്പ് എന്നിങ്ങനെ 12 മാസത്തിനുള്ളിൽ മൂന്ന് ഐസിസി ഗ്ലോബൽ ഫൈനലുകളിൽ രാജ്യത്തെ നയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി എന്ന പ്രത്യേകത കൂടിയുണ്ട്.

നിർണായക ദിവസങ്ങളിൽ സ്‌കോർ ചെയ്യാത്തതിന് എല്ലായ്‌പ്പോഴും വിമർശനം ഏറ്റുവാങ്ങുന്ന ഇന്ത്യൻ നായകൻ, 39 പന്തിൽ നിന്ന് 57 റൺസ് സംഭാവന നൽകി. 36 പന്തിൽ 47 റൺസ് നേടിയ സൂര്യകുമാർ യാദവിനും 13 പന്തിൽ 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുടെ രണ്ട് മികച്ച സിക്സറുകളും മാച്ച് ഹൈലൈറ്റാണ്.രവീന്ദ്ര ജഡേജ (17), അക്സർ പട്ടേൽ (10) എന്നിവരും വമ്പൻ സംഭാവനകൾ നൽകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പകുതിയിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 16.4 ഓവറിൽ 103 റൺസിന് പുറത്തായി.

ശനിയാഴ്ച ബാർബഡോസിൽ നടക്കുന്ന ഫൈനലിൽ 2007ലെ ചാമ്പ്യന്മാരായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. 2022-ൽ അഡ്‌ലെയ്ഡിൽ നടന്ന സെമിയിൽ ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് തകർത്ത ചരിത്രത്തിനുള്ള മറുപടിയാണ് ഇത്. അന്ന് പ്രൊവിഡൻസ് സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ ബാറ്റിംഗിന് തടസം സൃഷ്‌ടിച്ചിരുന്നു. 10 വർഷങ്ങൾ ശേഷമാണ് ഇന്ത്യ ട്വന്റി ട്വന്റി ലോകകപ്പ് ഫൈനൽ കാണുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...