താരസംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്;ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന് ആകാംക്ഷ

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞടുപ്പ് ഇന്ന്. കൊച്ചിയിൽ നടക്കുന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലും, ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ 25 വർഷമായി ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഇത്തവണ നടക്കുന്ന ‘അമ്മ’ സംഘടന തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത.
2021 ലെ മുൻ തിരഞ്ഞെടുപ്പിൽ ഇടവേള ബാബു സ്ഥാനം രാജിവയ്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും നടൻ മമ്മൂട്ടിയുടെ അഭ്യർത്ഥനയെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ ഒരു നിർബന്ധത്തിനും വഴങ്ങി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരില്ലെന്ന് ഇടവേള ബാബു തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
സിദ്ധിഖ്, ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പത്രിക നൽകിയിരിക്കുന്നത്. അമ്മയുടെ നിലവിലെ ട്രഷററായ സിദ്ദിഖിൻ്റെ കാലാവധി ജൂൺ 30ന് പൂർത്തിയാകും. ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഏക വ്യക്തിയായതിനാൽ പുതിയ ഭാരവാഹിയായി ഉണ്ണി മുകുന്ദൻ സ്ഥാനമേൽക്കും.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷനെ കൂടാതെ മഞ്ജു പിള്ള, ചേർത്തല ജയൻ എന്നിവരാണ് മത്സര രംഗത്തുള്ളത്. സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രൻ എന്നിവരും മത്സരിക്കുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വനിതകൾ ഉൾപ്പെടെ 15 പേരും പത്രിക നൽകിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ 11 തസ്തികകളിലായി 12 പേരാണ് മത്സരരംഗത്തുള്ളത്. ടൊവിനോ തോമസൊഴികെ കാലാവധി പൂർത്തിയാക്കിയ കമ്മറ്റിയിൽ നിന്ന് ആരും ഇത്തവണ മത്സരിക്കുന്നില്ല. ടൊവിനോയെ കൂടാതെ അനന്യ, അൻസിബ ഹസ്സൻ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, വിനു മോഹൻ എന്നിവരാണ് മത്സരരംഗത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...