മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ജൂലൈ 23ന്; റെക്കോഡ് അടിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍

ഡൽഹി : 2024-25 വർഷത്തേക്കുളള സമ്പൂർണ ബജറ്റ് ജൂലൈ 23 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. അതിന് ഒരു ദിവസം മുൻപ് പാർലമെൻ്റ് സമ്മേളനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബജറ്റ് സമ്മേളനം ജൂലൈ 22 ന് ആരംഭിച്ച് ഓഗസ്റ്റ് 12 ന് അവസാനിക്കുമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി പറഞ്ഞു.
2024 ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ബജറ്റ് സമ്മേളത്തിനായി പാർലമെൻ്റിൻ്റെ ഇരുസഭകളെയും വിളിക്കുന്നതിനുളള നിർദ്ദേശത്തിന് രാഷ്‌ട്രപതി അംഗീകാരം നൽകി.
2024-25 വർഷത്തേക്കുളള സമ്പൂർണ ബജറ്റ് ജൂലൈ 23 ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര മന്ത്രി കിരൺ റിജിജു സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഫെബ്രുവരിയിൽ നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...