‘നടൻ്റെ പേര് വെളിപ്പെടുത്തും’;മൊഴി നൽകി നടി-amma

തിരുവനന്തപുരം: യുവനടനെതിരെയുള്ള പരാതിയിൽ അന്വേഷണ സംഘത്തിന് മൊഴി കൊടുത്തുവെന്ന് നടി. വ്യക്തിപരമായ നേട്ടത്തിന് അല്ല പരാതി നൽകിയതെന്നും കലാരംഗത്തു നേരിട്ട പ്രശ്നമാണ് പരാതിയായി ഉന്നയിച്ചതെന്നും നടി പ്രതികരിച്ചു. നേരെത്തെ ആരോപണം ഉന്നയിച്ച അതേ നടനെതിരെയാണ് പരാതി നൽകിയത്. വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് പറയുമെന്നും നടി പറഞ്ഞു. മൊഴി കൊടുത്തതിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു നടി.

വിദേശ നമ്പറിൽ നിന്ന് ഫോൺ കോൾ വരുന്നുണ്ട്. എന്നാൽ ഞാൻ ഭയക്കുന്നില്ല. ആരും ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്നും മാധ്യമ പ്രവർത്തകൻ എന്ന പേരിൽ ചിലർ വരുന്നുണ്ടെന്നും നടി പറഞ്ഞു. വീട്ടിൽ നിന്നുൾപ്പെടെ പിന്തുണ ലഭിക്കുന്നില്ലെന്നും പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ നടൻ്റെ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു.

ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കിയിരുന്നു. പിന്നിൽ നിന്നും യുവതാരം അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഇയാൾ മാപ്പ് പറഞ്ഞ് നടന്‍ തലയൂരിയെന്നും നടി ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയിൽ മദ്യവും മയക്കുമരുന്നുമുണ്ടെന്നും അവർ പറയുന്നു.#amma

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...