ആലപ്പുഴ:കലവൂർ സുഭദ്ര കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂർ കോർത്തശ്ശേരി വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ചു. സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടിൽ നിന്ന് കണ്ടെത്തി. വീടിന് പിന്നിലെ കുളത്തിൽ നിന്ന് തലയിണ കണ്ടെത്തിയത്. രണ്ടാംപ്രതി മാത്യൂസ് ആണ് തലയണ എടുത്തത്.
കൊലപാതക സമയം സുഭദ്ര കിടന്ന തലയിണയാണ് കണ്ടെത്തിയത്. രക്തക്കറ പുരണ്ടതിനെ തുടർന്നാണ് പ്രതികൾ ഉപേക്ഷിച്ചത്. മറ്റൊരു തലയിണ കത്തിച്ചു. പറമ്പിൽ കത്തിച്ചുകളഞ്ഞ സ്ഥലവും മാത്യൂസ് കാണിച്ചുകൊടുത്തു. നെഞ്ചിൽ ചവിട്ടി വാരിയെല്ലുകൾ തകർത്തും കഴുത്ത് ഞെരിച്ചുമാണ് സുഭദ്രയെ കൊന്നതെന്ന് മാത്യൂസും ശർമിളയും ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ആയുധങ്ങൾ ഒന്നും ഉപയോഗിച്ചില്ല എന്നാണ് പ്രതികളുടെ മൊഴി.
കൊലപ്പെടുത്തി സ്വർണാഭരണങ്ങൾക്ക് കവരുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാൽ സുഭദ്രയുടെ ആഭരണങ്ങളിൽ പകുതിലധികവും മുക്കുപണ്ടമായിരുന്നു. അതേസമയം ഒന്നാം പ്രതി ശർമലയും രണ്ടാംപ്രതി മാത്യുസിനെയും 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. രാത്രിയോടെ ഇവർ ഒളിവിൽ താമസിച്ച ഉടുപ്പിയിലേക്ക് അന്വേഷണസംഘം പ്രതികളുമായി തെളിവെടുപ്പിന് പോകും.