ഡൽഹി : NRI ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ NRI ക്വാട്ട തട്ടിപ്പ് ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ തട്ടിപ്പ് അവസാനിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മൂന്നിരട്ടി മാർക്ക് ലഭിച്ചവർക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പഞ്ചാബിൽ നിന്നുള്ള കേസിലാണ് കോടതിയുടെ വിമർശനം.#SUPREME-COURT